തെരുവ് നാടകമത്സരം:ദലയുടെ ‘വെള്ളരിക്കാപട്ടണം’ മികച്ച നാടകം
text_fieldsഅബൂദബി: അബൂദബി ശക്തി തിയറ്റേഴ്സിൻെറ ആഭിമുഖ്യത്തിൽ കേരള സോഷ്യൽ സെൻററിൽ സംഘടിപ്പിച്ച തെരുവ് നാടക മത്സരത്തിൽ ദല ദുബൈ അവതരിപ്പിച്ച ‘വെള്ളരിക്കാപട്ടണം’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഉപഭോഗ സംസ്കാരത്തിൻെറ പരസ്യങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന ചതിക്കുഴികളെ തുറന്നുകാട്ടിയ ‘വെള്ളരിക്കാപട്ടണം’ സംവിധാനം ചെയ്ത ശ്രീഹരി ഇത്തിക്കാട്ട് ആണ്് മികച്ച സംവിധായകൻ.
മികച്ച രണ്ടാമത്തെ നാടകം ചേതന റാസൽഖൈമ അവതരിപ്പിച്ച ‘കോഴിയും കൗപീനവും’ ആണ്. തിയറ്റ൪ ദുബൈ അവതരിപ്പിച്ച ‘കബഡി കളിക്കാ൪’ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. മികച്ച നടൻ ബാബുരാജ ്(വെള്ളരിക്കാപട്ടണം), രണ്ടാമത്തെ·നടൻ ഇ. ബിജു (കോഴിയും കൗപീനവും), മികച്ച നടി ലക്ഷ്മി ശ്രീഹരി (വെള്ളരിക്കാപട്ടണം), രണ്ടാമത്തെ·നടി ഫബി ഷാജഹാൻ (കബഡി കളിക്കാ൪) എന്നിവരാണ് മറ്റ് ജേതാക്കൾ.
അടിമ·വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ നേ൪പ്പക൪പ്പായിരുന്നു ആദ്യകാല തെരുവ് നാടകങ്ങളെന്നും ചെറുത്തുനിൽപ്പിൻെറ കനൽ പോരാട്ടമാണിതെന്നും മത്സരഫലം പ്രഖ്യാപിക്കവേ പ്രമുഖ നാടക പ്രവ൪ത്തകൻ സതീഷ് കെ. സതീഷ് അഭിപ്രായപ്പെട്ടു.
കേരളം അതിസങ്കീ൪ണ്ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് സാധാരണക്കാരൻെറ പിടച്ചിലിന് മുന്നിൽ താനടക്കമുള്ള നാടകപ്രവ൪ത്തക൪ നിശ്ശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.
26ാമത് അബൂദബി ശക്തി തായാട്ട് അവാ൪ഡ്-ടി.കെ. രാമകൃഷ്ണൻ പുരസ്കാരം എന്നിവയുടെ സമ൪പ്പണത്തിൻെറ ഭാഗമായാണ് ശക്തി തിയറ്റേഴ്സ് തെരുവ് നാടക മത്സരം സംഘടിപ്പിച്ചത്. ഗൾഫിൽ ആദ്യമായാണ് ഇത്തരം മത്സരം അരങ്ങേറുന്നത്. ബസ് സ്റ്റോപ്പും ബലികുടീരങ്ങളും വാ൪ത്താബോ൪ഡും ധ൪മ്മപ്പെട്ടിയും കൊടിതോരണങ്ങളുമെല്ലാം കൊണ്ട് തെരുവിൻെറ പ്രതീതിയുണ്ടാക്കിയ കേരള സോഷ്യൽ സെൻററിൻെറ ഓപൺ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ നാടക മത്സരം അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ജനറൽ മാനേജ൪ വി.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.
ശക്തി ജനറൽ സെക്രട്ടറി വി.പി. കൃഷ്ണകുമാ൪ അധ്യക്ഷത വഹിച്ചു. ശക്തി മുൻ പ്രസിഡൻറ് രഘുനാഥ് ഊരുപൊയ്ക, പ്രോഗ്രാം കോ-ഓ൪ഡിനേറ്റ൪ എം.യു. വാസു എന്നിവ൪ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി മധു പരവൂ൪ സ്വാഗതവും മീഡിയ കോ-ഓ൪ഡിനേറ്റ൪ ബാബുരാജ് പീലിക്കോട് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.