വി.എസിന് വീണ്ടും പരസ്യ ശാസന
text_fields ന്യൂദൽഹി: കൂടങ്കുളം വിഷയത്തിൽ പാ൪ട്ടി നിലപാടിന് വിരുദ്ധമായി നിലകൊണ്ട വി.എസ്. അച്യുതാനന്ദനെ സി.പി.എം കേന്ദ്രകമ്മിറ്റി പരസ്യമായി ശാസിച്ചു. കൂടങ്കുളം നിലയത്തിലെ പാ൪ട്ടി നിലപാട് വിശദീകരിച്ച് കേന്ദ്രകമ്മിറ്റി പാസാക്കിയ പ്രമേയത്തിലാണ് വി.എസിനുള്ള ശാസന. കോഴിക്കോട്ട് ചേ൪ന്ന പാ൪ട്ടി കോൺഗ്രസ് കൈക്കൊണ്ട നിലപാടിന് വിരുദ്ധമായി നിൽക്കുകയും ജനറൽ സെക്രട്ടറിയെ വിമ൪ശിക്കുകയും ചെയ്തതിനാണ് ശാസിക്കുന്നതെന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രമേയത്തിൽ പറയുന്നു. കൂടങ്കുളം മുൻനി൪ത്തി ആണവനിലയങ്ങളുടെ കാര്യത്തിലെ നിലപാട് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നൽകിയ കത്ത് കേന്ദ്രകമ്മിറ്റി തള്ളി.
പാ൪ട്ടി കോൺഗ്രസ് അംഗീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. കൂടങ്കുളം നിലയത്തിൻെറ സുരക്ഷ സംബന്ധിച്ച് ആശങ്ക പരിഹരിക്കണമെന്ന് കേന്ദ്രകമ്മിറ്റി പ്രമേയത്തിലുണ്ട്. സ്വതന്ത്ര ഏജൻസിയുടെ മേൽനോട്ടത്തിൽ സുരക്ഷാ പരിശോധന നടക്കണം. സമരക്കാരെ അടിച്ചമ൪ത്താനുള്ള ശ്രമം അവസാനിപ്പിക്കണം. സമരക്കാ൪ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹ കുറ്റമുൾപ്പെടെയുള്ള കേസുകൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പാ൪ട്ടി വിലക്ക് ലംഘിച്ച് നടത്തിയ കൂടങ്കുളം യാത്രയുടെ പേരിൽ കേന്ദ്രകമ്മിറ്റിയിൽ വി.എസ് ഒറ്റപ്പെട്ടു. എന്നാൽ, കൂടങ്കുളം സമരത്തോട് പാ൪ട്ടിയുടെ നിലപാട് മാറേണ്ടതുണ്ടെന്ന് കാണിച്ച് വി.എസ് നൽകിയ കത്തിന് അനുകൂല പ്രതികരണം ലഭിക്കുകയും ചെയ്തു. കൂടങ്കുളം സമരക്കാ൪ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നം പരിഗണിക്കണമെന്നും സമരം അടിച്ചമ൪ത്തരുതെന്നും കേന്ദ്രകമ്മിറ്റി പ്രമേയത്തിൽ ഉൾപ്പെടുത്തിയത് ഇതേതുട൪ന്നാണ്. ശാസന നേരിടേണ്ടി വന്നെങ്കിലും കൂടങ്കുളം സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച തൻെറ നിലപാടിലേക്ക് പാ൪ട്ടിയെ കൊണ്ടുവരാൻ വി.എസിന് സാധിച്ചു. കേന്ദ്രകമ്മിറ്റിക്കിടെ, ചേ൪ന്ന പോളിറ്റ് ബ്യൂറോ യോഗമാണ് വി.എസിനെതിരെ അച്ചടക്ക നടപടി തീരുമാനിച്ചത്.
ഞായറാഴ്ച ചേ൪ന്ന പി.ബി യോഗത്തിൽ കേരളത്തിൽനിന്നുള്ള അംഗങ്ങൾ അച്യുതാനന്ദനെതിരെ നടപടി ആവശ്യപ്പെട്ടപ്പോൾ സീതാറാം യെച്ചൂരിയും മറ്റും നടപടി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റിയിലെ പൊതുവിമ൪ശത്തിൻെറ അടിസ്ഥാനത്തിൽ വി.എസ് നടപടി അ൪ഹിക്കുന്നുവെന്ന് വിലയിരുത്തിയ പി.ബി ഒരിക്കൽകൂടി പരസ്യശാസന നൽകാൻ തീരുമാനിച്ചു.
കൂടങ്കുളം: പാ൪ട്ടി തീരുമാനമനുസരിച്ച് നിലപാടെടുക്കുമെന്ന് വി.എസ്
ന്യൂദൽഹി: കൂടങ്കുളം വിഷയത്തിൽ പാ൪ട്ടി തീരുമാനം അനുസരിച്ച് താൻ നിലപാട് സ്വീകരിക്കുമെന്ന് വി.എസ് അച്യുതാനന്ദൻ. കൂടങ്കുളം വിഷയത്തിൽ പാ൪ട്ടി നിലപാട് ചോദ്യംചെയ്്തതിന് അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തീരുമാനം പുറത്തുവരുന്നതിന് മുമ്പ് ദൽഹിയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവെയാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. ആറു കോടി ജനങ്ങളുടെ സുരക്ഷയുടെ പ്രശ്നമാണ് കൂടങ്കുളത്ത് ഉയ൪ന്നത്. കേരളത്തിലെ ജനങ്ങളെയടക്കം ബാധിക്കുന്ന വിഷയമാണ്. അതിൽ തനിക്ക് ഉത്കണ്ഠയുണ്ട്. അവിടെ ശക്തമായ ജനകീയസമരമാണ് നടക്കുന്നത്. അത് നിസ്സാരമായി കാണേണ്ടതല്ല.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെന്ന റിപ്പോ൪ട്ട് ചൂണ്ടിക്കാണിച്ചപ്പോൾ മാറ്റുന്നുവെങ്കിൽ പാ൪ട്ടി തീരുമാനിച്ചോട്ടെയെന്നും ഉച്ചയോടെ ദൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.