സ്വര്‍ണപ്പണിക്കാരനായ ബംഗാളി കുത്തേറ്റ് മരിച്ച നിലയില്‍
text_fieldsഇരിങ്ങാലക്കുട: സ്വ൪ണപ്പണിക്കാരനായ ബംഗാളി യുവാവിനെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൂടെ ജോലി ചെയ്തിരുന്ന ബംഗാളി യുവാവിനെയും ഏഴരലക്ഷം വിലവരുന്ന 215 ഗ്രാം സ്വ൪ണവും കാണാതായിട്ടുണ്ട്.
ഇരിങ്ങാലക്കുട കെ.എസ്.ആ൪.ടി.സി റോഡിൽ സുന്ദരം ജ്വല്ലറി ജീവനക്കാരൻ ഹൗറ സ്വദേശി ജൗബ്കുമാ൪ ദാസാണ് (25) കുത്തേറ്റുമരിച്ചത്.കൂടെ പണിയെടുക്കുന്ന ബന്ധുവായ മാമു എന്ന യുവാവിനെയാണ് കാണാതായത്.
വീടിൻെറ മുകളിലെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജ്വല്ലറി ഉടമയായ ഭരതൻ ജീവനക്കാരെ കാണാതെ അന്വേഷിച്ചെത്തിയപ്പോഴാണ് ജൗബ് കുമാ൪ ദാസിൻെറ മൃതദേഹം കണ്ടത്.
പുറത്തും കഴുത്തിനും കുത്തേറ്റിട്ടുണ്ട്. മുറിയിൽ രക്തം തളംകെട്ടി കിടന്നിരുന്നു. ജൗബ് കുമാ൪ദാസും മാമുവും ഏഴുമാസം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്.
ഒരുമാസം മുമ്പ് ജൗബുമായി പിണങ്ങിപ്പോയ മാമു രണ്ടു ദിവസം മുമ്പ ് തിരിച്ചെത്തിയിരുന്നു. ജ്വല്ലറി ഉടമയുമായി ഫോണിൽ സംസാരിച്ചശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
മാമുവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ സ്ഥലം സന്ദ൪ശിച്ചു. ഡോഗ്സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.