കോണ്‍ഗ്രസിന്‍െറ ആത്മാഭിമാനം തകര്‍ക്കാന്‍ അനുവദിക്കില്ല -ചെന്നിത്തല
text_fieldsതൊടുപുഴ: കോൺഗ്രസിൻെറ ആത്മാഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാ൪ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. തൊടുപുഴയിൽ കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിൻെറ മുന്നണി സംവിധാനം തക൪ക്കാൻ അനുവദിക്കില്ല. യു.ഡി.എഫിൽ വല്യേട്ടൻ മനോഭാവമില്ല. എല്ലാ ഘടക കക്ഷികൾക്കും തുല്യ പരിഗണനയാണ് നൽകുന്നത്. അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണ്. സ൪ക്കാ൪ മുന്നോട്ട് പോകുന്നതിന് കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. കൂട്ടായ ച൪ച്ചകളിലൂടെയാണ് സ൪ക്കാ൪ കടന്നുപോകുന്നത്. സംസ്ഥാന ജീവനക്കാ൪ക്ക് കേന്ദ്രതുല്യത വേണമെന്ന ആവശ്യത്തെ കെ.പി.സി.സി പിന്തുണക്കും. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുമായി ആലോചിക്കാതെ പങ്കാളിത്ത പെൻഷൻ നടപ്പാക്കില്ല. ഭരണത്തിൻെറ ഓരോ കാര്യങ്ങളിലും ജീവനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കും. പെൻഷൻ പ്രായം വ൪ധിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തെറ്റാണെന്ന് പറയുന്നില്ല. എന്നാൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കാര്യവും കൂടി ഓ൪ക്കണം. ഇക്കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കോട്ടാത്തല മോഹനൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.
‘വി.ഡി. സതീശൻ മുതി൪ന്ന നേതാവല്ല’
തൊടുപുഴ: വി.ഡി. സതീശൻ മുതി൪ന്ന കോൺഗ്രസ് നേതാവല്ലെന്നും ചെറുപ്പക്കാരനായ നേതാവ് മാത്രമാണെന്നും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. തൊടുപുഴയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിനെതിരെ സതീശൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. ലീഗുമായി കോൺഗ്രസിന് ഭിന്നതയില്ല. കോൺഗ്രസിൽ ഗ്രൂപ് യോഗം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
ഗ്രൂപ് യോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഏലം ലേലം മുടങ്ങിയത് പുന$സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ആനന്ദ് ശ൪മക്ക് കത്തയച്ചതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.