പുറ്റടി സ്പൈസസ് പാര്‍ക്കിന് മുന്നില്‍ പ്രതിഷേധ പരമ്പര
text_fieldsകട്ടപ്പന: ഏലക്കാ ലേല രംഗത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ തിങ്കളാഴ്ച മുതൽ പ്രക്ഷോഭം ആരംഭിക്കും. പുറ്റടി സ്പൈസസ് പാ൪ക്കിന് മുന്നിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നത്. സി.ഐ.ടു.യുവിൻെറയും ക൪ഷക സംഘത്തിൻെറയും നേതൃത്വത്തിൽ ആരംഭിക്കുന്ന സമരം 15 മുതൽ 19വരെ നടക്കും.
കേരള കോൺഗ്രസ് (എം) ഇതേ ആവശ്യം ഉന്നയിച്ച് 17-ന് പുറ്റടി സ്പൈസസ് പാ൪ക്കിലേക്ക് ക൪ഷക മാ൪ച്ച് സംഘടിപ്പിക്കും. വിവിധ ഏലം ക൪ഷക സംഘടനകൾ ആരംഭിച്ച സമരത്തിന് പുറമേയാണ് സി.ഐ.ടിയുവും ക൪ഷക സംഘവും കേരളാ കോൺഗ്രസും സമരം നടത്തുന്നത്. കഴിഞ്ഞ 25 നാണ് ഏലക്കാ ലേലം നി൪ത്തി വെച്ചത്. ലേലത്തിൽ കൂട്ടി വിളിക്ക് തുക 50 പൈസയിൽ നിന്ന് അഞ്ച് രൂപയായി ഉയ൪ത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ലേലം ബഹിഷ്കരിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതേ തുട൪ന്ന് 21 ദിവസമായി ലേലം മുടങ്ങിയിരിക്കുകയാണ്. ലോകത്തിലെ പ്രധാന ഏലക്കാ ലേല കേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമായ വണ്ടന്മേട്ടിലുണ്ടായ ഏലക്കാ ലേല പ്രതിസന്ധി ഏലക്കാ വിപണിയിൽ കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ഏലത്തിന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള സമയമാണ് ദീപാവലി സീസൺ. ദീപാവലി പ്രമാണിച്ച് വ്യാപാരികൾ വൻതോതിൽ ഏലക്കാ സംഭരിച്ചു വെക്കാറുള്ളതാണ്. ഏലത്തിന് ഒരു വ൪ഷത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ചിരുന്നതും ദീപാവലി സീസണിലായിരുന്നു. എന്നാൽ, ഈ വ൪ഷം ലേല രംഗത്ത് ഉണ്ടായ പ്രതിസന്ധിമൂലം ഏലത്തിന് ഉയ൪ന്ന വില ലഭിച്ചിട്ടില്ല. ലേലം നിലച്ചതോടെ ചെറുകിട കച്ചവടക്കാ൪ കൈവിലയ്ക്ക് വാങ്ങുന്ന ഏലക്ക ചുളുവിലയ്ക്ക് തമിഴ്നാട്ടിലെ വ്യാപാരികൾ വാങ്ങി വൻ ലാഭമാണ് ഉണ്ടാക്കുന്നത്.
ലേലം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന ക൪ഷകരുടെ ആവശ്യത്തിന് സ്പൈസസ് ബോ൪ഡ് ഒരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല. വ്യാപാരികൾ മധുര ഹൈകോടതിയിലും കേരള ഹൈകോടതിയിലും നൽകിയ കേസിൻെറ വിധി വരട്ടെ എന്നാണ് ബോ൪ഡിൻെറ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.