സ്ത്രീ കൂട്ടായ്മയില്‍ തരിശ് പാടം പച്ചക്കറിത്തോട്ടമായി
text_fieldsകോന്നി: സ്ത്രീ കൂട്ടായ്മയിൽ പ്രമാടം പഞ്ചായത്തിൽ കൃഷിഭൂമി ഒരുങ്ങുന്നു. കാട് കയറിയ വട്ടക്കാവ്-മേക്കോഴൂ൪ പടി പാടമാണ് എട്ടാം വാ൪ഡിലെ കുടുംബശ്രീ പ്രവ൪ത്തകരായ തൊഴിൽ കാ൪ഡ് ലഭിച്ചവ൪ കൃഷിയോഗ്യമാക്കി മാറ്റിയത്. വട്ടക്കാവ് മുട്ടത്ത് വടക്കേതിൽ മോഹനൻെറ 85 സെൻറ് സ്ഥലത്താണ് തുടക്കത്തിൽ കൃഷി ഇറക്കുന്നത്. വാ൪ഡിലെ പൗ൪ണമി, നവമി, ശ്രേയസ്സ്, ജീവൻ ജ്യോതി, കൃഷ, ശ്രുതി, അനുഗ്രഹ എന്നീ കുടുംബശ്രീയിലെ 40 അംഗങ്ങളുടെ എട്ട് ദിവസത്തെ കഠിന പ്രയത്നത്തിലാണ് കാട് കയറിയ സ്ഥലം കൃഷി ഭൂമിയായത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സജ്ജമാക്കിയ കൃഷി ഭൂമിയിൽ മേറ്റ് സതി കമലാസനൻെറ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. തുടക്കത്തിൽ കപ്പ, ചേന, ചേമ്പ്, കാച്ചിൽ, പയ൪ വ൪ഗങ്ങൾ എന്നിവ കൃഷി ചെയ്യും. പിന്നീട് ബാക്കി സ്ഥലം കൂടി കൃഷിയോഗ്യമാക്കും. കൃഷി ചെയ്യുന്നതിന് 46,753 രൂപ വക കൊള്ളിച്ച എസ്റ്റിമേറ്റ് പഞ്ചായത്ത് അംഗീകരിച്ചതോടെയാണ് കൃഷി ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.