വിദ്യാര്‍ഥികള്‍ പമ്പാ തീരത്തെ സസ്യങ്ങളുടെ കണക്കെടുക്കുന്നു
text_fieldsകോഴഞ്ചേരി: പമ്പാനദി തീരത്തെ സസ്യങ്ങളുടെ കണക്കെടുക്കുന്നു. ഇടയാറന്മുള എ.എം.എം ഹയ൪ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയ൪മാരുടെ നേതൃത്വത്തിലാണ് പരിപാടി. ഇതിനായി തെരഞ്ഞെടുത്ത ഗവേഷക വിദ്യാ൪ഥികൾക്ക് പൂവത്തൂ൪ പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തിൽ ഏകദിന പരിശീലനം നൽകി.
പമ്പാനദിയുടെ തീരത്തെ പുഴയോര സസ്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കുന്നതിനാവശ്യമായ പഠനങ്ങളാണ് വിദ്യാ൪ഥികളുടെ നേതൃത്വത്തിൽ നടത്തുന്നത്. സസ്യ ശാസ്ത്രജ്ഞനായ ഡോ. തോമസ് പി.തോമസിൻെറ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞ് സമാഹരിക്കുന്ന സസ്യജാലങ്ങളുടെ വിവരങ്ങളും നാട്ടറിവുകളും റിപ്പോ൪ട്ടായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമ൪പ്പിക്കും. അന്യംനിൽക്കുന്ന ജൈവ വൈവിധ്യത്തെ സംരക്ഷിക്കുകയാണ് പദ്ധതികളിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.
പരിശീലനത്തിന് ഡോ. തോമസ് പി.തോമസ്, ജൈവ വൈവിധ്യ രജിസ്റ്റ൪ ജില്ലാ കോ ഓഡിനേറ്റ൪ ഡോ. കെ.എം.പി. കുറുപ്പ്, എൻ.എസ്.എസ് കോ ഓഡിനേറ്റ൪ വ൪ഗീസ് മാത്യു തരകൻ, പമ്പാ പരിരക്ഷണസമിതി ജനറൽ സെക്രട്ടറി എൻ.കെ സുകുമാരൻനായ൪, പ്രഫ. ടി.എൻ രാമകൃഷ്ണക്കുറുപ്പ്, പ്രഫ. എം.വി.എസ് നമ്പൂതിരി എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.