ദാമ്പത്യം സുദൃഢമാക്കാന്‍ വനിതാ കമീഷന്‍െറ വിവാഹപൂര്‍വ പരിശീലന പദ്ധതി
text_fieldsതിരുവനന്തപുരം: ദാമ്പത്യ ജീവിതം സുദൃഢമാക്കാൻ വനിതാ കമീഷൻ വിവാഹപൂ൪വ പരിശീലന പദ്ധതി ആവിഷ്കരിക്കുന്നു. സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകാൻ കഴിയാത്ത ഐ.ടി, മാധ്യമ രംഗത്തെ ചെറുപ്പക്കാരുടെ ദാമ്പത്യ ജീവിതത്തിൽ വ൪ധിച്ചുവരുന്ന അസ്വാരസ്യങ്ങൾ ഇല്ലാതാക്കാനാണ് പരിശീലനം.
ഐ.ടി രംഗത്ത് നിന്നുള്ളവരുടെ ദാമ്പത്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് അടുത്തിടെ കമീഷന് ലഭിച്ചത്. ജോലിത്തിരക്ക് മൂലവും മറ്റും വിവാഹത്തിൻെറ തുടക്കകാലത്ത് ദമ്പതികൾക്ക് പരസ്പരം ഇടപഴകാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് പരിശീലനത്തിന് തീരുമാനിച്ചത്. യുവാക്കൾക്കിടയിലെ മൂല്യതക൪ച്ചയും ജീവിതശൈലീ മാറ്റവുമെല്ലാം ദാമ്പത്യ ബന്ധങ്ങളുടെ തക൪ച്ചക്ക് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിശ്ചയം കഴിഞ്ഞവരെയും ഉടൻ വിവാഹം നടക്കാൻ പോകുന്നവരെയും തെരഞ്ഞെടുത്ത് വെള്ളി, ശനി, ഞായ൪ എന്നീ ദിവസങ്ങളിൽ ക്യാമ്പ്പരിശീലനം നൽകും. മന$ശാസ്ത്രജ്ഞരുൾപ്പെടെയുള്ള വിദഗ്ധരായിരിക്കും ക്ളാസുകൾ നൽകുക. സമാന മേഖലയിൽ നിന്നുള്ള മുതി൪ന്നവ൪ തങ്ങളുടെ ദാമ്പത്യ അനുഭവവും പങ്കുവെക്കും. പരിശീലനം പൂ൪ത്തിയാക്കുന്നവ൪ക്ക് സ൪ട്ടിഫിക്കറ്റ് നൽകും.
മാതാപിതാക്കളുടെ സാക്ഷ്യപത്രവുമായി മുൻകൂട്ടി രജിസ്റ്റ൪ ചെയ്യുന്ന 100 പേ൪ക്കായിരിക്കും പരിശീലനം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. കൂടുതൽ യുവാക്കളെ പങ്കാളികളാക്കാൻ പ്രചാരണം നടത്തും.
ആദ്യഘട്ടമായി നവംബ൪ അവസാന വാരം കോവളം സി.എസ്.ഐ ച൪ച്ചിന് കീഴിലുള്ള യൂത്ത് സെൻററിലാണ് ക്ളാസ് നടക്കുക. തുട൪ന്ന് എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. ഇതിന് കൂടുതൽ തുക അനുവദിക്കാൻ ആസൂത്രണ കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയ൪പേഴ്സൺ കെ.സി റോസക്കുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.