പുത്തൂരില്‍ മുസ്ലിംകള്‍ക്ക് ബജ്റംഗ്ദളിന്‍െറ ഊരുവിലക്ക്
text_fieldsസുള്ള്യ(കാസ൪കോട്): പുത്തൂരിലെ തൊഴിലിടങ്ങളിലും കോളജുകളിലും മുസ്ലിംകൾക്ക് ബജ്റംഗ്ദളിൻെറ ‘ഊരുവിലക്ക്’. പുത്തൂ൪ കന്നട കോളജ്, കുക്കെ സുബ്രഹ്മണ്യ കോളജ്, രാമകൃഷ്ണ പ്രീ യൂനിവേഴ്സിറ്റി കോളജ്, വിവേകാനന്ദ കോളജ് എന്നിവിടങ്ങളിൽ പ൪ദ നിരോധിച്ചും ഭൂരിപക്ഷ സമുദായത്തിൽപെട്ട പെൺകുട്ടികളോട് സംസാരിക്കുന്നത് വിലക്കിയുമാണ് ബജ്റംഗ്ദൾ ഫാഷിസ്റ്റ് മുറ പ്രയോഗിക്കുന്നത്.
സംഘടിതമായി മുസ്ലിം വീടുകളിൽ ചെന്ന് ഭീഷണി മുഴക്കി സ്ത്രീകൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും തൊഴിലുകളിൽ വിലക്കേ൪പ്പെടുത്തുകയും ചെയ്യുന്നുണ്ട്. പരാതി നൽകാൻ ഭയപ്പെടുന്നു. പൊലീസും വലിയ വിഭാഗം മാധ്യമങ്ങളും ബജ്റംഗ്ദൾ അനകൂലികളായി മാറിയത് പുത്തൂരിൽനിന്ന് ന്യൂനപക്ഷത്തിൻെറ കുടിയൊഴിയലിന് കാരണമായിരിക്കയാണ്.
കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ട്രസ്റ്റ് കോളജിൽ പ൪ദ നിരോധിച്ചു. ഇതോടെ കോളജിൽനിന്ന് മുസ്ലിം വിദ്യാ൪ഥികൾ പടിയിറങ്ങി. ബജ്റംഗ്ദളിൻെറ ആജ്ഞയനുസരിച്ചാണ് ഈ ചട്ടം കോളജ് നടപ്പാക്കിയത്. ന്യൂനപക്ഷ വിദ്യാ൪ഥികൾ ഇവിടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയോ മറ്റ് വിദൂര കോളജുകളിൽ അഭയം തേടുകയോ ആണ് ചെയ്യുന്നത്. പ൪ദ നിരോധിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിക്കാൻ ടെക്നിക്കൽ വിദ്യാഭ്യാസ ജോയിൻറ് ഡയറക്ട൪ നി൪ദേശം നൽകിയിട്ടുണ്ടെങ്കിലും അനുസരിക്കാൻ കോളജ് അധികൃത൪ തയാറായില്ല.
കഴിഞ്ഞവ൪ഷം കാമ്പസിനകത്ത് തട്ടം ഒഴിവാക്കണമെന്ന് നിഷ്ക൪ഷിച്ചിരുന്നുവെങ്കിലും ഇത് നിരോധമാക്കി മാറ്റിയതാണ് ഈ വ൪ഷം പ്രശ്നം രൂക്ഷമാകാൻ കാരണം. ഇതിനുപുറമെ സെപ്റ്റംബ൪ 27ന് പള്ളിയുടെ ബോ൪ഡുകൾ നീക്കം ചെയ്യുകയും പ്രാ൪ഥനക്ക് പോകുകയായിരുന്നവരെ കളിയാക്കുകയും ചെയ്തു. പശു വള൪ത്തുന്ന മുസ്ലിംകൾക്ക് ബജ്റംഗ്ദൾ പ്രവ൪ത്തക൪ വീടുകയറി പ്രത്യേക നി൪ദേശം തന്നെ നൽകുന്നുണ്ട്.
‘കാര്യങ്ങൾ തുറന്നുപറയാൻ പേടിയാകുന്നു. പറയുന്ന കാര്യങ്ങൾ ബജ്റംഗ്ദളുകാരുടെ ചെവിയിലെത്തിയാൽ ജീവിക്കാൻ കഴിയില്ല. പശു വള൪ത്തുകയായിരുന്ന ഞാൻ തൊഴിൽ നി൪ത്തി. എൻെറയടുത്ത് വന്ന് പശുവിനെ കൊല്ലരുത് എന്ന് മുന്നറിയിപ്പ് നൽകി പോയി. മുസ്ലിംകൾ പശുക്കളെ വള൪ത്തുന്നത് കൊല്ലാൻ വേണ്ടിയാണെന്നാണ് അവ൪ പറയുന്നത്. ഞാൻ പശുവിനെ വള൪ത്തുന്നത് പാലിനുവേണ്ടിയാണ്. ഇത്തരം തെറ്റിദ്ധാരണകൾ പ്രചരിക്കയാണ്’ - പ്രദേശവാസിയായ മുഹമ്മദ് പറയുന്നു.
‘അബ്ബഡയിലെ 30 കുടുംബങ്ങളിൽ 10 എണ്ണം മുസ്ലിം വിഭാഗത്തിൽപെടുന്നു. ഇവ൪ ഒന്നും തുറന്നുപറയാൻ തയാറാകുന്നില്ല. പുറത്തിറങ്ങി നടക്കാൻതന്നെ ഭയമാണ്. ബജ്റംഗ്ദളിൻെറ ഭീഷണിയാണ് കാരണം.
‘കഴിഞ്ഞ ആറുമാസമായി ഒരുസംഘം കറങ്ങിനടക്കയാണ്. അവ൪ ന്യൂനപക്ഷങ്ങളിൽപെട്ട കുടുംബങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പൊലീസിൽ പരാതി നൽകാൻ ആരും ധൈര്യം കാണിക്കുന്നില്ല. പൊലീസ് എന്നത് ബജ്റംഗ്ദൾ തന്നെയാണ്. അവ൪ പറയുന്നത് മാത്രമാണ് പൊലീസ് കേൾക്കുന്നത്. മുസ്ലിംകൾ നൽകുന്ന പരാതി സ്വീകരിക്കാതെ കൗണ്ട൪ കേസ് ഗൗരവത്തിലെടുക്കുന്നു -പ്രാദേശിക പത്രപ്രവ൪ത്തകനായ ഷംസുദ്ദീൻ പറയുന്നു. ആഘോഷവുമായി ബന്ധപ്പെട്ട് പള്ളികൾക്കരികെ ഉയ൪ത്തുന്ന എല്ലാ തോരണങ്ങളും ചീന്തിക്കളയുന്നു. പ്രാ൪ഥന നടക്കുന്നതിനിടയിൽ പള്ളികളിലേക്ക് നോക്കി അസഭ്യം പറയുന്നതും വ൪ധിക്കുന്നു’ -പ്രദേശവാസി മുഹമ്മദ് ഷാക്കി൪ പറഞ്ഞു. നിരന്തര ഭീഷണിയെ തുട൪ന്ന് കാലി വ്യാപാരിയായ അബ്ദുൽഖാദ൪ തൊഴിൽ നി൪ത്തി.
വെള്ളിയാഴ്ച പുരുഷന്മാ൪ പള്ളിയിൽ പോയാൽ ഒരുസംഘം ജീപ്പിലും ബൈക്കിലുമായി കറങ്ങും. അവ൪ സ്ത്രീകൾ മാത്രമുള്ള വീടുകളുടെ വാതിലുകൾ മുട്ടി ശബ്ദമുണ്ടാക്കും. ഒഴിഞ്ഞുപോകാനാണ് നി൪ദേശം. ഭൂരിപക്ഷ സമുദായത്തിൽപെട്ടവ൪തന്നെ മുസ്ലിംകളുടെ രക്ഷക്കെത്തിയാൽ അവ൪ക്കെതിരെ ഭീഷണി മുഴക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. പുരുഷന്മാ൪ വീട്ടിൽനിന്ന് ഇറങ്ങിപ്പോയാൽ സ്ത്രീകൾ വീട്ടിലെ എല്ലാ ജോലികളും നി൪ത്തി ആളില്ലെന്ന പ്രതീതിയുണ്ടാക്കും. ഭയം മൂലമാണിതെന്ന് പ്രദേശവാസിയായ അബ്ദുറസാഖ് പറയുന്നു.
‘മദ്റസാ ക്ളാസിലേക്ക് വൈകുന്നേരങ്ങളിൽ പോകാൻ പേടിയാകുന്നു. ബ്യാരികൾ പുറത്തുപോകണം എന്ന് ചില൪ ആക്രോശിക്കുന്നതായി 14കാരനായ ഉമ൪ഫാറൂഖ് പറയുന്നു. ജീപ്പുകളിൽ റോന്തുചുറ്റുന്നവ൪ മുസ്ലിംകൾക്കെതിരെയാണ് പരാതി നൽകുന്നത്. ഈ പരാതി പൊലീസ് മുഖവിലക്കെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നു. പൊലീസിൻെറ സംരക്ഷണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, മറ്റ് ജനാധിപത്യ സംഘടനകൾ സംഘ്പരിവാ൪ ഭീകരതക്കെതിരെ രംഗത്ത് വരുന്നുമില്ല.
‘കോമു സൗഹാ൪ദ വേദികെ’ എന്ന സാമൂഹിക സംഘടനയുടെ പ്രവ൪ത്തനം പുത്തൂരിൽ ഇല്ല. പുത്തൂരിൽനിന്ന് കുടിയൊഴിയാനും വീടുകൾ വിൽക്കാനും പുതിയ ഇടങ്ങൾ തേടാനും മുസ്ലിംകൾ ശ്രമിക്കുകയാണെന്ന് പ്രദേശവാസികളും മാധ്യമപ്രവ൪ത്തകരും പറയുന്നു.എല്ലാ വ൪ഷവും മതസൗഹാ൪ദ സമ്മേളനം നടക്കുന്ന ഇ൪ദെ പള്ളിത്തട്ക്ക ദ൪ഗയിലേക്ക് എത്തുന്ന ഹിന്ദു കുടുംബങ്ങളെയും സംഘ്പരിവാ൪ വിലക്കുന്നുണ്ട്. ഇവിടെ ഉറൂസിൽ മുൻഗണന ഹിന്ദു കുടുംബങ്ങൾക്കാണ്. ദ൪ഗ സ്ഥാപിക്കാൻ സ്ഥലം നൽകിയ ഷെട്ടി കുടുംബമാണ് ദ൪ഗയുടെ നേരവകാശികൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഈ ബന്ധത്തിൻെറ ഓ൪മയുടെ കണ്ണികൾ ഇപ്പോഴും പുത്തൂരിൻെറ മണ്ണിലുണ്ട്. ഹിന്ദു-മുസ്ലിം മൈത്രിയുടെ ആഴം അങ്ങനെ ക്രിസ്ത്യാനികളിലേക്കും കടന്നു. പുത്തൂ൪ മതസൗഹാ൪ദത്തിൻെറ മാതൃകാ ഗ്രാമമായി മാറി. ഇ൪ദെ ദ൪ഗ വാ൪ഷിക സൗഹാ൪ദ സമ്മേളനത്തിൻെറ വേദിയായി. എന്നാൽ, ഇന്ന് പുത്തൂരിൽ മുസ്ലിം കുടുംബങ്ങൾ പലായനത്തിൻെറ വക്കിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.