സിലിണ്ടര്‍ കൂട്ടിയാലും സബ്സിഡി ബാധ്യത നിയന്ത്രിക്കാം
text_fieldsമുംബൈ: ഒരു കുടുംബത്തിന് വ൪ഷം സബ്സിഡി നിരക്കിൽ ഒമ്പത് പാചക വാതക സിലണ്ട൪ നൽകിയാലും സബ്സിഡി ഇനത്തിൽ സ൪ക്കാറിനുള്ള ബാധ്യത നിലവിലുള്ളതിനേക്കാൾ കുറക്കാനാകും.
നിലവിൽ പാചക വാതക സബ്സിഡി ഇനത്തിൽ സ൪ക്കാറിനുള്ള ബാധ്യത 43,000 കോടി രൂപയാണെന്നാണ് കണക്ക്. ഇത് തുട൪ന്നാൽ അടുത്ത വ൪ഷം ബാധ്യത രണ്ട് ലക്ഷം കോടി രൂപ കടക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സബ്സിഡിയുള്ള പാചക വാതക സിലിണ്ട൪ പരിമിതപ്പെടുത്താൻ സ൪ക്കാ൪ തീരുമാനിച്ചത്. ഇതു പ്രകാരം സബ്സിഡി നിരക്കിലുള്ള സിലിണ്ട൪ വ൪ഷത്തിൽ ആറെണ്ണമാണ് ഒരു കുടുംബത്തിന് ലഭിക്കുക.
2011 ലെ സെൻസസ് പ്രകാരം രാജ്യത്ത് നിത്യവും പാചകം നടക്കുന്ന 24.58 കോടി ഗാ൪ഹിക അടുക്കളകളുണ്ട്. ഇവയിൽ ഏഴ് കോടി വീടുകളിൽ മാത്രമാണ് പാചകത്തിനു പൈപ് ലൈൻ വഴിയൊ സിലണ്ട൪ ഉപയോഗിച്ചോ പാചക വാതകം ഉപയോഗിക്കുന്നത്. 17.5 കോടി അടുക്കളകളിൽ തീയെരിയുന്നത് വിറക്, കൽക്കരി, കാ൪ഷിക അവശിഷ്ടങ്ങൾ, മണ്ണെണ്ണ തുടങ്ങിയവ ഉപയോഗിച്ചാണ്. എണ്ണ കമ്പനികളുടെ കണക്കു പ്രകാരം രാജ്യത്ത് 14 കോടി പാചക വാതക കണക്ഷനുണ്ട്. സെൻസസ് പ്രകാരം ഏഴ് കോടി കണക്ഷനാണ് ഗാ൪ഹിക ആവശ്യത്തിന് ഉപയോഗിക്കുന്നത്്. ഇതു പ്രകാരം എണ്ണ കമ്പനികളുടെ പകുതി കണക്ഷൻ വ്യവസായ ആവശ്യത്തിനു ഉപയോഗിക്കുന്നതായാണ് അനുമാനം. അങ്ങനെയെങ്കിൽ,
ഒരു വ൪ഷം സബ്സിഡി നിരക്കിലുള്ള 43 കോടി സിലിണ്ടറുകളിലേറെ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. വ൪ഷത്തിൽ 117 കോടി സിലിണ്ടറുകൾക്കാണ് സ൪ക്കാ൪ സബ്സിഡി നൽകിയത്. ഗാ൪ഹിക ആവശ്യത്തിന് പാചക വാതകത്തെ ആശ്രയിക്കുന്ന ഏഴ് കോടി ഉപഭോക്താക്കൾക്ക് വ൪ഷത്തിൽ ഒമ്പത് സിലണ്ട൪ സബ്സിഡി നിരക്കിൽ നൽകിയാൽ 63 കോടി സിലിണ്ടറിൻെറ ബാധ്യതയെ സ൪ക്കാറിനുണ്ടാവകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.