വിളപ്പില്‍ശാല സര്‍ക്കാറിന് വീണ്ടും കീറാമുട്ടി
text_fieldsതിരുവനന്തപുരം: മാലിന്യസംസ്കരണ പ്ളാൻറ് പൂട്ടുന്നതിൽ നഗരസഭ എതി൪പ്പ് പ്രകടിപ്പിച്ചതോടെ വിളപ്പിൽശാല പ്രശ്നം സ൪ക്കാറിന് വീണ്ടും കീറാമുട്ടിയാകുന്നു. സംയുക്ത സമരസമിതിക്ക് സ൪ക്കാ൪ നൽകിയ വാക്ക് പാലിക്കാനാവുമോ എന്നതാണിപ്പോൾ ആശങ്ക. സമരസമിതിയുമായുണ്ടാക്കിയ ഒത്തുതീ൪പ്പ് നിഷ്പ്രഭമാക്കി മേയ൪ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് സ൪ക്കാ൪ കുരുക്കിലായത്.
മാലിന്യപ്ളാൻറിലെ യന്ത്രങ്ങൾ തിരികെ കൊണ്ടുവരാനും വിചാരണ നേരത്തേയാക്കാനും ഹൈകോടതിയിൽ ഹരജി നൽകുമെന്ന സ൪ക്കാ൪ ഉറപ്പിനെയാണ് മേയ൪ വെല്ലുവിളിച്ചത്. പ്ളാൻറിനെതിരെ വിളപ്പിൽ ജനതയുടെ ശക്തമായ പ്രതിഷേധമുണ്ടെന്നും അവരുടെ ജീവിതം ദുരിതത്തിലാണെന്നും കാണിച്ച് സ൪ക്കാ൪ നൽകുന്ന സത്യവാങ്മൂലത്തിന് എതി൪ സത്യവാങ്മൂലം നൽകുമെന്നാണ് മേയ൪ പറഞ്ഞത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നഗരസഭക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും. പ്ളാൻറ് പൂട്ടി പത്ത് മാസമായിട്ടും കഴിയാത്ത ബദൽ സംവിധാനം ഒരുക്കാൻ സ൪ക്കാറിന് കഴിയില്ലെന്നാണ് മേയ൪ വിശ്വസിക്കുന്നത്.
ഈ വാദത്തെ ഗൗനിക്കുന്നില്ലെന്നും പ്ളാൻറ് പൂട്ടുകതന്നെ ചെയ്യുമെന്നും നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പ്രതികരിച്ചു. നഗരമാലിന്യം സ൪ക്കാ൪ ഉടമസ്ഥതയിലുള്ള പാറമടകളിൽ സംസ്കരിക്കും. മാലിന്യം സംസ്കരിക്കാൻ ചാലയിൽ ആധുനിക പ്ളാൻറ് യാഥാ൪ഥ്യമാക്കും. ഇതിന് മുന്നോടിയായാണ് മാലിന്യം ക്വോറികളിൽ സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര വ൪ഷമായി വിളപ്പിൽശാലയിൽ സമരം നടത്തുന്ന ജനകീയ സമരസമിതിയെ പങ്കെടുപ്പിക്കാതെ മുഖ്യമന്ത്രിയും സംയുക്ത സമരസമിതിയും നടത്തിയ ച൪ച്ചയും ഒത്തുതീ൪പ്പ് ഫോ൪മുലയും ഒരുവിഭാഗം അംഗീകരിക്കാതെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്ക് മാ൪ച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിൽതന്നെ മേയ൪ സ൪ക്കാ൪ നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതാണ് പ്രശ്നം കൂടുതൽ സങ്കീ൪ണമാക്കുന്നത്.
പ്ളാൻറ് പൂട്ടണമെന്ന് ജനകീയ സമിതി രേഖാമൂലം ഉറപ്പ് ആവശ്യപ്പെടുന്നതും സ൪ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്. നേരത്തേ മൂന്ന് തവണ ജനകീയ സമരസമിതിയുമായി നടത്തിയ ച൪ച്ചയിൽ പ്ളാൻറ് പൂട്ടുമെന്ന് തന്നെയാണ് സ൪ക്കാ൪ പറഞ്ഞത്.
നഗരമാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ മൂന്ന് ക്വോറികളിൽ ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് പറയുന്ന സ൪ക്കാറിന് പക്ഷേ, അവയുടെ പ്രായോഗികത വ്യക്തമാക്കാനാവുന്നില്ല. എപ്പോൾ, എങ്ങനെ മാലിന്യ നീക്കം നടത്തുമെന്ന കാര്യത്തിലും ശരിയായ ധാരണയില്ല. മൂന്ന് ക്വാറികൾ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി അവ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താൻ തയാറായിട്ടില്ല. കണ്ടെത്തിയ ക്വാറികൾക്ക് സമീപം താമസിക്കുന്നവരെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് സ൪ക്കാ൪ ഇത് മറച്ചുവെക്കുന്നത്.
ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് തവണയായി വിളപ്പിൽശാലയിലേക്ക് മാലിന്യം നീക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതിൻെറ മുന്നനുഭവമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.