ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത കേസില്‍ പത്ത് വര്‍ഷം തടവും പിഴയും
text_fieldsമഞ്ചേരി: ഭ൪തൃമതിയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പത്ത്വ൪ഷം കഠിന തടവും 10,000 രൂപ പിഴയും. എടപ്പറ്റ പുല്ലാനിക്കാട് വട്ടിപ്പറമ്പത്ത് നൗഷാദിനെയാണ് (27) അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി പി.എസ്. അനന്തകൃഷ്ണൻ ശിക്ഷിച്ചത്.
2009 സെപ്റ്റംബ൪ 29ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയം അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വ൪ഷം കഠിനതടവും 5000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവുമാണ് ശിക്ഷ. ബലാത്സംഗത്തിന് പത്ത് വ൪ഷം കഠിനതടവും 500 രൂപ പിഴയും പിഴയില്ലെങ്കിൽ മൂന്ന് മാസം തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽമതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അബ്ദുറഹ്മാൻ കാരാട്ട്, അഡ്വ. സാജു ജോ൪ജ് എന്നിവ൪ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.