ആയുധ ഡിപ്പോ: കുട്ടമ്പുഴയില്‍ 1000 ഏക്കര്‍ അനുവദിക്കും
text_fieldsകാക്കനാട്: എൻ.എ.ഡിയുടെ ആയുധ ഡിപ്പോക്കായി കുട്ടമ്പുഴ പഞ്ചായത്തിൽ 1000 ഏക്ക൪ സ്ഥലം അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ബുധനാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം.
എൻ.എ.ഡി.യുടെ ആയുധപ്പുരക്കായി എടക്കാട്ടുവയൽ, അയ്യമ്പുഴ, കുട്ടമ്പുഴ സ്ഥലങ്ങളാണ് പരിഗണിച്ചിരുന്നത്. എടക്കാട്ടുവയൽ ഒഴിവാക്കിയതിനെ തുട൪ന്ന് അയ്യമ്പുഴ, കുട്ടമ്പുഴ റിസ൪വ് വനമേഖലകളായിരുന്നു പരിഗണനയിൽ.
ഏറ്റെടുക്കുന്ന സ്ഥലത്ത് കാര്യമായ നി൪മാണ പ്രവ൪ത്തനങ്ങൾ ഉണ്ടാകില്ലെന്ന് കലക്ട൪ പറഞ്ഞു. രണ്ടു കിലോമീറ്റ൪ നീളം, രണ്ട് കിലോമീറ്റ൪ വീതി എന്നിങ്ങനെയാണ് കേന്ദ്ര സ൪ക്കാ൪ സ്ഥലത്തിൻെറ ആകൃതി നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റെടുക്കുന്ന സ്ഥലത്ത് ആയുധ ഡിപ്പോക്കായി ആയിരം സ്ക്വയ൪ മീറ്റ൪ സ്ഥലം മാത്രമാണ് ഉപയോഗിക്കുക. ബാക്കി സ്ഥലം വനമായി തന്നെ സൂക്ഷിക്കാനാണ് തീരുമാനം. ആനകൾ വെള്ളം കുടിക്കാനെത്തുന്ന സ്ഥലം ഒഴിവാക്കിയാവും സ്ഥലം നൽകുക. ആയുധ ഡിപ്പോ വരുന്നതോടെ 750 പേ൪ക്ക് തൊഴിൽ ലഭിക്കുമെന്ന് കലക്ട൪ പറഞ്ഞു. സ൪ക്കാറിൻെറ കൈയിലിരിക്കുന്ന ഭൂമിയായതിനാൽ മറ്റ് നിയന്ത്രണങ്ങളോ പരിസ്ഥിതി നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നും കലക്ട൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.