വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി
text_fieldsഈരാറ്റുപേട്ട: മൊബൈ ൽ ഫോണുമായി ക്ളാസിലെത്തിയതിന് വിദ്യാ൪ഥിയെ അധ്യാപക൪ മ൪ദിച്ചതായി മാതാവ് ജില്ലാ പൊലീസ് സൂപ്രണ്ടിനും പാലാ ഡിവൈ.എസ്.പി ക്കും പരാതി നൽകി.
പ്ളാശനാൽ സെൻറ് ആൻറണീസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാ൪ഥി ഈരാറ്റുപേട്ട കടുവാമുഴി ചോക്കാട്ടുപറമ്പിൽ വീട്ടിൽ നിഷാദിനെയാണ് (16) അധ്യാപകൻ ക്രൂരമായി മ൪ദിച്ചെന്നാരോപിച്ച് മാതാവ് പരാതി നൽകിയത്. അധ്യാപകനും സ്കൂൾ ജീവനക്കാരും കൂടി കുട്ടിയുടെ മുഖത്തും ദേഹത്തും ഇടിക്കുകയും നിലത്തിട്ട് ചവിട്ടിയെന്നും മാതാവിനോട് പരാതിയില്ല എന്ന് എഴുതി വാങ്ങിയതായും ഇവ൪ പറഞ്ഞു.
എന്നാൽ, കുട്ടിയുടെ മാതാവ് നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു. പരാതിക്കിടയാക്കിയ കുട്ടി സ്കൂളിൽ സ്ഥിരമായി മൊബൈൽ ഫോൺ കൊണ്ടുവരാറുള്ളതായും അധ്യാപക൪ വിലക്കിയതായും അധികൃത൪ പറഞ്ഞു. പരാതിക്കിടയാക്കിയ ദിവസം ഈ വിദ്യാ൪ഥിയുടെ കൈവശം മൊബൈൽ ഫോൺ ഉള്ളതായി മനസ്സിലാക്കിയതിനെ തുട൪ന്ന് അധ്യാപകൻ ചോദ്യം ചെയ്തപ്പോൾ കുട്ടി പരാക്രമം കാണിച്ചതായും സ്വയം പീഡനം വരുത്തുകയുമായിരുന്നു.
രക്ഷാക൪ത്താക്കൾ പ്രശ്നം വളച്ചൊടിക്കുകയായിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.