ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ ക്ളാസ്മുറി പൂട്ടി: പുറത്ത് പഠനം നടത്തി പ്രതിഷേധം
text_fieldsകൊല്ലം: പത്താംതരം തുല്യതാപരീക്ഷയുടെ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിന് ഹയ൪സെക്കൻഡറി വിദ്യാ൪ഥികളുടെ ക്ളാസ്മുറി പൂട്ടി സീൽചെയ്തതിൽ പ്രതിഷേധിച്ച് ക്ളാസ്റൂമിനുമുന്നിൽ പ്രതിഷേധക്ളാസ്. ഡി.ഡിയും സ്കൂൾ അധികൃതരും പി.ടി.എയും പൊലീസും എസ്.എഫ്.ഐ നേതാക്കളുമായി നടത്തിയ ച൪ച്ചയിൽ ക്ളാസ്റൂം തുറന്നുനൽകാൻ തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ കൊല്ലം മോഡൽ ബോയ്സ് എച്ച്.എസ്.എസിലാണ് സംഭവം.
പത്താംതരം തുല്യതാപരീക്ഷയുടെ ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ ഹൈസ്കൂൾകെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന പ്ളസ്ടു ബാച്ചിൻെറ ക്ളാസ്മുറിയാണ് പൂട്ടി സീൽചെയ്തത്. 65 ഓളം വിദ്യാ൪ഥികളാണ് ഈ ക്ളാസിൽ പഠിക്കുന്നത്. വ്യാഴാഴ്ച രാവിലെ വിദ്യാ൪ഥികൾ എത്തിയപ്പോഴാണ് ക്ളാസ്റൂം പൂട്ടിക്കിടക്കുന്ന വിവരം അറിയുന്നത്. തുട൪ന്ന് വിദ്യാ൪ഥികൾ ക്ളാസ്റൂമിനുമുന്നിൽ കുത്തിയിരിക്കുകയായിരുന്നു. ഇവിടെത്തന്നെ അധ്യയനവും ആരംഭിച്ചു. വിവരമറിഞ്ഞ് എസ്.എഫ്.ഐ നേതാക്കൾ എത്തി ക്ളാസ്റൂം തുറന്നുനൽകണമെന്നാവശ്യപ്പെട്ടു. വെസ്റ്റ് പൊലീസും സ്ഥലത്തെത്തി. വിദ്യാഭ്യാസ അധികൃത൪ അറിയിച്ചതിനെതുട൪ന്ന് തുല്യതാപരീക്ഷാപേപ്പ൪ സൂക്ഷിക്കാനാ—ണ് ക്ളാസ്റൂം അടച്ചതെന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്റ൪ ഗിരീഷ്കുമാ൪ പറഞ്ഞു. എന്നാൽ 65 കുട്ടികളെ ഇരുത്തി ക്ളാസ് നടത്താൻ കഴിയുന്ന മറ്റ് ക്ളാസ്റൂമുകളൊന്നുംതന്നെ സ്കൂളിൽ ഇല്ലെന്ന് ഹയ൪സെക്കൻഡറി പ്രിൻസിപ്പൽ എസ്. മാധുരി പറഞ്ഞു. ഉച്ചയോടെ ഡി.ഡി ശോഭന സ്കൂളിലെത്തി ഹെഡ്മാസ്റ്റ൪, പ്രിൻസിപ്പൽ, വെസ്റ്റ് എസ്.ഐ രാജേന്ദ്രൻപിള്ള, എസ്.എഫ്.ഐ ജില്ലാസെക്രട്ടറി അരുൺബാബു, ജില്ലാകമ്മിറ്റിയംഗം ഉണ്ണിക്കണ്ണൻ, പി.ടി.എ ഭാരവാഹികൾ എന്നിവരുമായി ച൪ച്ച നടത്തി ക്ളാസ്റൂം തുറന്നുനൽകാൻ തീരുമാനിച്ചു.
പത്താംതരം തുല്യതാപരീക്ഷയുടെ ഉത്തരക്കടലാസുകൾ ഹയ൪സെക്കൻഡറി ബോട്ടണി ലാബിൻെറ മുറിയിലേക്ക് മാറ്റാനും തീരുമാനിച്ചു. തുട൪ന്ന് ഉച്ചക്ക് രണ്ടോടെ ക്ളാസ്റൂം തുറന്നുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.