ഡോക്ടര്‍മാരില്ല; ജില്ലാ ആശുപത്രി സൂപ്രണ്ടിനെ പൂട്ടിയിട്ടു
text_fieldsമാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഡോക്ട൪മാരുടെ കുറവ് പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ സൂപ്രണ്ട് എ. ബാബുവിനെയും ആ൪.എം.ഒ ഡോ. ടി. രമേശിനെയും ടെലിമെഡിസിൻ യൂനിറ്റിൽ പൂട്ടിയിട്ടു. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ഇതേ ആവശ്യമുന്നയിച്ച് ഡി.എം.ഒ ഡോ. എ. സമീറയെ ഉപരോധിച്ചിരുന്നു. തുട൪ന്ന് വ൪ക്കിങ് അറേഞ്ച്മെൻറിൽ ജോലി ചെയ്തിരുന്ന വൈത്തിരിയിലെ രണ്ട് ഡോക്ട൪മാരെയും നല്ലൂ൪നാട് സി.എച്ച്.സിയിലെ ഒരു ഡോക്ടറെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇവ൪ ഒരു ദിവസം മാത്രം ജോലി ചെയ്ത് പിന്നീട് അവധിയിൽ പ്രവേശിച്ചു. ഇതോടെ വീണ്ടും രോഗികൾക്ക് ചികിത്സ കിട്ടാത്ത അവസ്ഥയായി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. മധുവിൻെറ നേതൃത്വത്തിലാണ് 50ഓളം വരുന്ന പ്രവ൪ത്തക൪ സൂപ്രണ്ടിനെ പൂട്ടിയിട്ടത്. ഉച്ചക്ക് ഒരുമണിയോടെ ഡെ. ഡി.എം.ഒ ഡോ. ശ്രീകുമാ൪ മുകുന്ദൻ സ്ഥലത്തെത്തി സമരക്കാരുമായി ച൪ച്ച നടത്തി. ആവശ്യമായ ഡോക്ട൪മാരെ നിയമിക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകി. ഇതോടെയാണ് സമരം അവസാനിച്ചത്.
മനോജ് പട്ടേട്ട്, പി.ടി. ബിജു, എം. മധു, എ.കെ. റൈഷാദ് എന്നിവ൪ സമരത്തിന് നേതൃത്വം നൽകി. മാനന്തവാടി അഡി. എസ്.ഐ എൽ. പരമേശ്വരൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.