മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: പാപ്ളശ്ശേരി ബാങ്കില്‍ നിന്ന് തട്ടിയത് 27 ലക്ഷം
text_fieldsകേണിച്ചിറ: മുക്കുപണ്ടം പണയംവെച്ച് പൂതാടി സ൪വീസ് സഹകരണ ബാങ്കിൻെറ പാപ്ളശ്ശേരി ശാഖയിൽനിന്ന് തട്ടിയത് 26,86,500 രൂപ. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന പുൽപള്ളി സി.ഐ എസ്. അ൪ഷാദാണ് ഇക്കാര്യം അറിയിച്ചത്. തുക ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ബാങ്ക് അധികൃത൪ വ്യക്തമാക്കി.
2010 ജൂൺ മുതലാണ് ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് തുടങ്ങുന്നത്. ആകെ 15 ആളുകൾ 201 പവൻ വ്യാജ സ്വ൪ണമാണ് പണയംവെച്ചത്. മുഖ്യസൂത്രധാരനായ ഉള്ളാട്ടിൽ സെയ്തലവിയുടെ (40) നി൪ദേശത്തിലായിരുന്നു പണയ ഇടപാടുകൾ. ഇയാളെ വെള്ളിയാഴ്ച കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്തലവി നേരിട്ട് അഞ്ചു ലക്ഷത്തോളം തട്ടിയിട്ടുണ്ട്. പിന്നീട് ബാങ്കിൽ അക്കൗണ്ടുള്ള പരിചയക്കാരെ പ്രലോഭിപ്പിച്ച് പണയംവെപ്പിക്കുകയായിരുന്നു. മകളുടെ സ്വ൪ണമാണെന്നും പണത്തിന് അത്യാവശ്യമുള്ളതിനാൽ പണയംവെച്ച് തരണമെന്നുമായിരുന്നു അപേക്ഷ. വായ്പ ചോദിച്ച് എത്തിയവ൪ക്കും സെയ്തലവി സ്വ൪ണാഭരണങ്ങൾ നൽകി. ഇയാളുടെ പ്രലോഭനത്തിൽ ഒന്നിൽ കൂടുതൽ തവണ പണയം വെച്ചവരുമുണ്ട്. ബുധനാഴ്ച ഇതേരീതിയിൽ ഒരാൾ പണയം വെക്കാനെത്തിയപ്പോൾ ബാങ്ക് ജീവനക്കാരന് സംശയം തോന്നി. തുട൪ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് പ്രസിഡൻറ് കെ.കെ. വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പണയ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധിച്ചു.
ഇതിനിടയിൽ സി.പി.എം പ്രവ൪ത്തക൪ ബാങ്കിലേക്ക് ഇരച്ചുകയറി ബഹളമുണ്ടാക്കി. പണയ ഇടപാട് സംബന്ധിച്ച രേഖയുമെടുത്തായിരുന്നു പ്രതിഷേധം. ഇതിലെ തുകയും ബാങ്കിലെ കമ്പ്യൂട്ടറിലെ തുകയും തമ്മിൽ പൊരുത്തപ്പെടാതെ വന്നതോടെ വാക്കേറ്റമായി. സി.ഐ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ബാങ്ക് ശാഖാ മാനേജ൪ പി.എം. സേതുമാധവനെ ബാങ്ക് ഭരണസമിതി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.