സ്ഫോടക വസ്തുക്കള്‍ക്കായി വ്യാപക റെയ്ഡ്
text_fieldsകണ്ണൂ൪: അനധികൃത സ്ഫോടക ശേഖരങ്ങൾ കണ്ടെത്തുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിൻെറ നേതൃത്വത്തിൽ റെയ്ഡ് നടത്തി. എസ്.പിയുടെ നി൪ദേശപ്രകാരം ഇന്നലെ രാവിലെ മുതലാണ് റെയ്ഡ് നടന്നത്. കണ്ണൂ൪, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സി.ഐമാ൪, എസ്.ഐമാ൪, നിരവധി പൊലീസുകാ൪ തുടങ്ങിയവ൪ റെയ്ഡിൽ പങ്കെടുത്തു. പ്രധാനമായും കരിങ്കൽ ക്വാറികളിലായിരുന്നു പരിശോധന. പാറപൊട്ടിക്കുന്നതിൻെറ മറവിൽ അനധികൃത സ്ഫോടകവസ്തുക്കൾ ശേഖരിച്ച് ബോംബുൾപ്പെടെയുള്ള നി൪മാണം നടക്കുന്നുണ്ടോയെന്നും ആയുധങ്ങൾ ശേഖരിക്കുന്നുണ്ടോ എന്നും കണ്ടെത്താനാണ് പരിശോധന. പൊലീസിൻെറ മിന്നൽ റെയ്ഡിൽ ഇരിട്ടി, മട്ടന്നൂ൪, വേങ്ങാട് മേഖലകളിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
അഞ്ചരക്കണ്ടി: കൂത്തുപറമ്പിനടുത്ത് വേങ്ങാട് തെരുവ് കൂറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപത്തുനിന്നും വെടിയുപ്പ് ശേഖരം പിടിച്ചെടുത്തു. വേങ്ങാട് തെരുവിലെ പറമ്പൻ ബാലകൃഷ്ണൻ എന്നയാളുടെ ക്വാറിയിലെ ഓലമേഞ്ഞ ഷെഡിൽ സൂക്ഷിച്ചിരുന്ന 9.4 കി.ഗ്രാം വെടിയുപ്പ് ശേഖരമാണ് കണ്ടെത്തിയത്.രഹസ്യവിവരം കിട്ടിയതിനെതുട൪ന്ന് കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ കെ. സുധാകരൻ, ബാബു, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ 9.30ന് വെടിയുപ്പ് പിടിച്ചെടുത്തത്. കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. സ്ഥലയുടമ പറമ്പൻ ബാലകൃഷ്ണൻ ഒളിവിലാണ്.
മട്ടന്നൂ൪: കരിങ്കൽ ക്വാറികളിൽ അനധികൃത സ്ഫോടക ശേഖരം സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ മട്ടന്നൂ൪ മേഖലയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എട്ട് കിലോ അമോണിയം നൈട്രേറ്റ്, 10 മീറ്റ൪ ഫ്യൂസ് വയ൪, 11 ഡിറ്റനേറ്റ൪ എന്നിവ പിടിച്ചെടുത്തു. മരുതായി പൂൽപക്കരിയിലെ പ്രകാശൻെറ ക്വാറിയിൽ നടത്തിയ റെയ്ഡിൽ രണ്ട് കിലോ അമോണിയവും ഫ്യൂസ് വയറും അഞ്ച് ഡിറ്റനേറ്റ൪ എന്നിവയും ചാവശ്ശേരിക്കടുത്ത നടുവനാട് ടി.സി. ഭാസ്കരൻെറ ക്വാറിയിൽ നടന്ന റെയ്ഡിൽ ആറ് കിലോ അമോണിയം നൈട്രേറ്റ്, 10 മീറ്റ൪ ഫ്യൂസ് വയ൪, ആറ് ഡിറ്റനേറ്റ൪ എന്നിവയുമാണ് പിടിച്ചെടുത്തത്. കരിങ്കല്ല് പൊട്ടിക്കാനുപയോഗിക്കുന്നതാണ് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളെന്ന് പറയുന്നു.മട്ടന്നൂരിൽ സി.ഐ ടി.എൻ. സജീവ്, എസ്.ഐ കെ.വി. പ്രമോദൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ചൊക്ളി: മത്തിപ്പറമ്പ്, ഒളവിലം മഠം റോഡ് പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾക്കായി റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാവിലെ നടന്ന റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല. ചൊക്ളി എസ്.ഐ സി.എച്ച്. രാമകൃഷ്ണൻ, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.