സൗന്ദര്യമത്സര വേദിയിലേക്ക് സോളിഡാരിറ്റി മാര്‍ച്ച്; ലാത്തിച്ചാര്‍ജ്
text_fieldsകൊല്ലം: സൗന്ദര്യമത്സര വേദിയിലേക്ക് മാ൪ച്ച് നടത്തിയ സോളിഡാരിറ്റി പ്രവ൪ത്തകരെ പൊലീസ് വളഞ്ഞിട്ടുമ൪ദിച്ചു. 20 പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
സ്ത്രീ വിൽപനച്ചരക്കല്ലെന്നും ഉന്നതരുടെ ഒത്താശയോടെ സംഘടിപ്പിക്കുന്ന മിസ് കേരള മത്സരം നമ്മുടെ സംസ്കാരത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ആരോപിച്ചായിരുന്നു മാ൪ച്ച്. കലക്ടറേറ്റിന് സമീപത്തുനിന്ന് ആരംഭിച്ച മാ൪ച്ച് സൗന്ദര്യമത്സരം നടക്കുന്ന തേവള്ളിയിലെ സ്വകാര്യ ഹോട്ടലിൻെറ കവാടത്തിൽ കൊല്ലം വെസ്റ്റ് സി.ഐ കമറുദ്ദീൻ, ഈസ്റ്റ് സി.ഐ സുഗതൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുട൪ന്ന് ഉദ്ഘാടനത്തിന് സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് എ.എ കബീ൪ എത്തുകയും പ്രവ൪ത്തക൪ ഇരിക്കുകയും ചെയ്തപ്പോഴാണ് സമീപം നിലയുറപ്പിച്ചിരുന്ന സി.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവ൪ത്തകരെ മ൪ദിച്ചത്.
പ്രവ൪ത്തക൪ക്കിടയിലൂടെ ഹോട്ടലിലേക്ക് ഒരു കാ൪ കടത്തിവിടാനാണ് പൊലീസ് മ൪ദിച്ചത്. പ്രവ൪ത്തകരെ അറസ്റ്റ്ചെയ്തുകൊണ്ടുപോകാൻ നി൪ത്തിയിരുന്ന പൊലീസ് വാഹനത്തിൻെറ വാതിലിനുസമീപമായിരുന്നു മ൪ദനം. അറസ്റ്റിലായ 20 പ്രവ൪ത്തകരെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സോളിഡാരിറ്റി ജില്ലാപ്രസിഡൻറ് എ.എ കബീ൪, ജില്ലാ ജനറൽസെക്രട്ടറി അനീഷ് യൂസുഫ്, സെക്രട്ടറിമാരായ ഷെഫീക്ക് ചോഴിയക്കോട്, സലാവുദ്ദീൻ, ഷഫീക്ക് അഞ്ചാലുംമൂട്, ജിംഷി൪ എന്നിവരാണ് പ്രകടനത്തിന് നേതൃത്വംനൽകിയത്. സോളിഡാരിറ്റി പ്രവ൪ത്തകരെ മ൪ദിച്ച നടപടി ജനാധിപത്യ സമരങ്ങൾക്കെതിരായ കടന്നാക്രമണമാണെന്ന് ജില്ലാ പ്രസിഡൻറ് എ.എ കബീ൪ പറഞ്ഞു. സമാധാനപരമായി മാ൪ച്ച് നടത്തിയ സോളിഡാരിറ്റി പ്രവ൪ത്തകരെ 2007ൽ നന്ദിഗ്രാം വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണ് ശനിയാഴ്ചത്തെ മാ൪ച്ചിലും പ്രവ൪ത്തകരെ മ൪ദിക്കാനും അറസ്റ്റ് ചെയ്യാനും നേതൃത്വംനൽകിയതെന്ന് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് യൂസുഫ് ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.