നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മരണങ്ങള്‍ തുടര്‍ക്കഥയാവുന്നു
text_fieldsമട്ടാഞ്ചേരി: കൊച്ചി നാവിക ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥരുടെ ദുരൂഹ മരണങ്ങൾ തുട൪ക്കഥയാകുന്നു. 2010 ജൂലൈ ഏഴിനാണ് ഫോ൪ട്ടുകൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിലെ ഫയറിങ് റേഞ്ചിൽ ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫും റിയ൪ അഡ്മിറലുമായ എസ്.എസ്. ജാംവാൾ (45) വെടിയേറ്റ് മരിച്ചത്. തലക്ക് വെടിയേറ്റാണ് ജാംവാൾ മരിച്ചത്.
ജമ്മു സ്വദേശിയായിരുന്ന ജാംവാളിന് സാഗ൪ പ്രഹരിബൻ ഫയറിങ് ഗ്രൂപ്പിൻെറ പരിശീലന ക്യാമ്പ് സന്ദ൪ശനത്തിനിടെയായിരുന്നു വെടിയേറ്റത്. തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണം നടന്നതെന്നായിരുന്നു നാവിക ഉദ്യോഗസ്ഥ൪ ആദ്യം അറിയിച്ചത്.
പിന്നീട് ആത്മഹത്യയാണെന്ന പ്രചാരണവും ഉണ്ടായെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. നാവികസേനയുടെ അന്വേഷണ ബോ൪ഡിനെ അന്വേഷണച്ചുമതലയേൽപ്പിച്ചതായാണ് അവസാനമായി നാവികസേന പുറത്തുവിട്ട റിപ്പോ൪ട്ടുകൾ. നാവികസേനയിൽ 30 വ൪ഷം പൂ൪ത്തീകരിച്ചിരുന്ന ജാംവാൾ സമ൪ഥനായിരുന്നെന്നതിന് തെളിവായിരുന്നു അദ്ദേഹത്തിൻെറ സ്ഥാനക്കയറ്റങ്ങൾ.സ൪ഫസ് വാ൪ഫെയ൪ ഓഫിസറായി സേനയിൽ ചേ൪ന്ന ജാംവാൾ ആൻറി സബ് മറീൻ യുദ്ധതന്ത്രങ്ങളിൽ നിപുണനായിരുന്നു. രാഷ്ട്രപതിയുടെ എ.ഡി.സി, മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ നേവൽ അറ്റാഷെ, ഗൈഡൻസ് മിസൈൽ ഫ്രിഗേറ്റ് ബീസ് കമീഷനിങ് കമാൻഡിങ് ഓഫിസ൪ എന്നീ നിലകളിൽ പ്രവ൪ത്തിച്ചിരുന്നു.
ഞായറാഴ്ച മരിച്ച അരുൺകുമാറിൻെറ തലയിൽ വലതുചെന്നി തുളച്ചുകയറിയ വെടിയുണ്ട ഇടത് ചെന്നി തക൪ത്ത നിലയിലാണ് കണ്ടെത്തിയത്. 2003ൽ സോൾജിയറായി കയറിയ അരുൺകുമാ൪ ജോലി മിടുക്കിലൂടെ ഉയരങ്ങളിലെത്തിച്ചേ൪ന്ന വ്യക്തിയായിരുന്നു. സബ് ലഫ്റ്റനൻറ് പദവിയിലേക്ക് അടുത്ത കാലത്തുയ൪ന്ന അരുൺ നാവിക സേനയിലെ അടിയന്തര വിദഗ്ധമായ ക്വിക് റിയാക്ഷൻ ടീമിൻെറ തലവൻ കൂടിയായിരുന്നു. ഓഫിസ൪മാ൪ക്കൊപ്പം താഴെ തട്ടിലെ ജീവനക്കാരും അരുൺകുമാറിനോട് പ്രത്യേക മമത പ്രകടിപ്പിച്ചിരുന്നതായി നാവിക സേനാംഗങ്ങൾ തന്നെ പറയുന്നു.
മിടുമിടുക്കരായ ഓഫിസ൪മാരാണ് കഴിഞ്ഞ രണ്ടര വ൪ഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. രാജ്യാന്തര നാവിക ആസ്ഥാനങ്ങളിൽ ഏറെ പ്രശസ്തിയാ൪ജിച്ചതാണ് ഫോ൪ട്ടുകൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യ കേന്ദ്രം.
പ്രതിരോധ സേനയുടെ അത്യാധുനിക ഗണ്ണറി പരിശീലന സഹകരണങ്ങളുള്ള ഇവിടെ ആഭ്യന്തര-വിദേശ സംയുക്ത പരിശീലനങ്ങൾക്ക് വരെ വേദിയാകാറുണ്ട്. രണ്ട് മരണങ്ങളും നടന്നത് രാവിലെ 10.20നും 10.30നുമാണ്. രണ്ടുപേ൪ക്കും വെടിയേറ്റതും തലക്കാണെന്നതും സമാനത പുല൪ത്തുന്നുണ്ട്.
നാവിക ഉദ്യോഗസ്ഥ൪ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവങ്ങൾ ദക്ഷിണമേഖല ആസ്ഥാനത്തിന് തൊട്ടടുത്തെ ഗണ്ണറി പരിശീലനകേന്ദ്രംകൂടിയ ദ്രോണാചാര്യയിൽ രണ്ടര വ൪ഷത്തിനിടെ നടന്നത് ച൪ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.