മൂലക്കീല്‍ കടവ് പാലം: പ്രതീക്ഷകള്‍ക്ക് നിറമേകി സ്ഥലമെടുപ്പിന് ശ്രമം
text_fieldsപയ്യന്നൂ൪: മൂലക്കീൽ കടവ് പാലം നി൪മാണം തുടങ്ങുന്നതിൻെറ ഭാഗമായി അപ്രോച് റോഡിന് സ്ഥലമെടുക്കാനുള്ള നടപടികൾ തുടങ്ങി. ഇതിൻെറ ഭാഗമായി മാടായി ഗ്രാമപഞ്ചായത്തിൽ ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ചു. സമിതി സ്ഥലമുടമകളെ സമീപിച്ച് ഭൂമി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
രാമന്തളി ഗ്രാമപഞ്ചായത്തിലും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സി. കൃഷ്ണൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി ബാലകൃഷ്ണൻ, ജനപ്രതിനിധികൾ, നാട്ടുകാ൪ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും ജനകീയസമിതി നിലവിൽ വരുക. വ൪ഷങ്ങളായി പ്രാരംഭനടപടികൾ ആരംഭിച്ച പാലം അനിശ്ചിതമായി നീളുകയാണ്. അപ്രോച് റോഡിനുള്ള ഭൂമി ലഭ്യമാക്കാത്തതാണ് നി൪മാണപ്രവൃത്തി നീളാൻ കാരണമാക്കുന്നത്. റോഡിനാവശ്യമായ ഭൂമി ലഭിക്കാതെ പാലങ്ങളുടെ പ്രവൃത്തി ആരംഭിക്കേണ്ടതില്ലെന്നാണ് സ൪ക്കാ൪ നയം. അതുകൊണ്ടുതന്നെ, റോഡിനുള്ള സ്ഥലം സ൪ക്കാറിലേക്ക് നൽകുന്നതിനുള്ള പ്രവ൪ത്തനത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും.
രാമന്തളി-മാടായി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂലക്കീൽകടവ് പാലത്തിന് 2008ൽ സ൪ക്കാറിൻെറ പ്രത്യേക ഉത്തരവ് പ്രകാരം സ൪വേ പ്രവ൪ത്തനം പൂ൪ത്തിയാക്കുകയും 510 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമ൪പ്പിക്കുകയും ചെയ്തു. ബജറ്റിൽ അംഗീകാരം ലഭിച്ച എസ്റ്റിമേറ്റിന് 2009 ജൂലൈ 14ന് ഭരണാനുമതിയായി. ഇതേതുട൪ന്ന് വിശദമായ സ൪വേ പൂ൪ത്തിയാക്കി ബോറിങ് നടത്തുകയും ഡിസൈൻ തയാറാക്കുകയും ചെയ്തു. 2010ൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 10.50 കോടി നി൪മാണചെലവ് കണക്കാക്കി. എന്നാൽ, ഇതിന് ഭരണാനുമതി ലഭിക്കാത്തത് നി൪മാണപ്രവ൪ത്തനം വീണ്ടും അനിശ്ചിതത്വത്തിലാക്കി. 2011ൽ എസ്റ്റിമേറ്റ് 12.65 കോടിയായി ഉയ൪ത്തിയതിനും ഭരണാനുമതി ലഭിച്ചില്ല.
പാലത്തിൻെറ ഇരുഭാഗങ്ങളിലെയും അപ്രോച് റോഡുകൾക്കാവശ്യമായ ഭൂമി ലഭിക്കാത്തത് വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് തടസ്സമായി. സ്ഥലം ലഭ്യമാക്കുന്നതിന് ചെറിയ തടസ്സം മാത്രമാണുള്ളതെന്ന് നാട്ടുകാ൪ പറയുന്നു. അതുകൊണ്ടുതന്നെ എം.എൽ.എമാരായ സി. കൃഷ്ണനും ടി.വി. രാജേഷും പ്രാദേശിക ഭരണകൂടങ്ങളും ഇടപെട്ടാൽ പ്രതിബന്ധം നീങ്ങുമെന്ന വിശ്വാസത്തിലാണ് നാട്ടുകാ൪. ഇതിനുള്ള പ്രവ൪ത്തനങ്ങൾ ആരംഭിച്ചതാണ് പ്രതീക്ഷക്ക് വകനൽകുന്നത്.
കുന്നരുവിലെ പൊതുപ്രവ൪ത്തകനായ കൊയക്കീൽ രാഘവൻെറ വിശ്രമരഹിതമായ പ്രവ൪ത്തനമാണ് പാലം നി൪മാണത്തിനുള്ള വേഗം വ൪ധിപ്പിച്ചത്. നിരവധിതവണ നിവേദനങ്ങളിലൂടെയും മറ്റും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതോടെ പാലം നി൪മാണം ലൈവായി നിലനി൪ത്താൻ രാഘവന് സാധിച്ചതായി നാട്ടുകാ൪ പറഞ്ഞു. പാലം യാഥാ൪ഥ്യമാവുന്നതോടെ രാമന്തളി, മാടായി പഞ്ചായത്തുകളിലെ രണ്ട് അവികസിത പ്രദേശങ്ങളുടെ മുഖച്ഛായ മാറും. മറ്റ് റോഡുകളിലെ രൂക്ഷമായ ഗതാഗതപ്രശ്നത്തിനും പാലം പരിഹാരമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.