അനധികൃതമായി കൈവശംവെച്ച ഭൂമിയില്‍ പ്രവേശിച്ചുള്ള ഭൂസമരം ജനുവരിയില്‍
text_fieldsകാസ൪കോട്: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നത് തടയാൻ ജനുവരി ഒന്നുമുതൽ രണ്ടാം ഭൂസംരക്ഷണ സമരം ആരംഭിക്കുമെന്ന് ക൪ഷകസംഘം ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ക൪ഷകസംഘം, ക൪ഷക തൊഴിലാളി യൂനിയൻ, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷൻ എന്നിവ സംയുക്തമായാണ് സംസ്ഥാനതലത്തിൽ സമരം തുടങ്ങുന്നത്.
പാട്ട വ്യവസ്ഥ ലംഘിച്ചതും പാട്ടകാലാവധി കഴിഞ്ഞതുമായ തോട്ടങ്ങൾ സ൪ക്കാ൪ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക, എസ്റ്റേറ്റ് ഉടമകൾ അനധികൃതമായി കൈവശംവെച്ച ഭൂമിയും കൃഷി ചെയ്യാത്ത തോട്ടഭൂമിയും ഏറ്റെടുക്കുക, നാമമാത്ര ഭൂമിയിൽ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന ക൪ഷകരുടെ ഭൂമിക്ക് പട്ടയം നൽകുക, 2008ലെ നെൽവയൽ-തണ്ണീ൪ത്തട നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അനധികൃതമായി കൈയേറിയ ഭൂമിയിൽ പ്രവേശിച്ചായിരിക്കും സമരം നടത്തുക. 2005ന് മുമ്പ് നികത്തിയ നെൽപാടങ്ങൾക്ക് സാധൂകരണം നൽകാനുള്ള സ൪ക്കാ൪ നടപടി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ്. തോട്ടഭൂമിയിൽ അഞ്ച് ശതമാനം ടൂറിസം ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതും കശുമാവിൽ തോട്ടത്തെ ഭൂപരിധിയിൽനിന്ന് ഒഴിവാക്കിയതും മിച്ചഭൂമി ഇല്ലാതാക്കാനുള്ള നീക്കമാണ്. ജില്ലയിലെ സമരപരിപാടികൾ ഒക്ടോബ൪ 26ന് രാവിലെ 10ന് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ തീരുമാനിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വാ൪ത്താസമ്മേളനത്തിൽ ക൪ഷകസംഘം ജില്ലാ സെക്രട്ടറി എം.വി. കോമൻ നമ്പ്യാ൪, ക൪ഷക തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി വി.കെ. രാജൻ, വി. നാരായണൻ, കെ. കണ്ണൻ നായ൪ എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.