ദേശീയ ജനസംഖ്യാ രജിസ്റ്റര്‍: ആധാര്‍ എടുത്തവര്‍ക്കും എന്‍.പി.ആര്‍ നിര്‍ബന്ധം
text_fieldsമലപ്പുറം: ദേശീയ ജനസംഖ്യാ രജിസ്റ്റ൪ തയാറാക്കുന്നതിൻെറ ഭാഗമായി വില്ലേജ് തലത്തിൽ ബയോമെട്രിക് ക്യാമ്പുകൾ നടത്തുമ്പോൾ സെൻസസ് 2011നോടനുബന്ധിച്ച് നൽകിയ അക്നോളജ്മെൻറ് സ്ളിപ്, ഇൻറിമേഷൻ സ്ളിപ് (കെ.വൈ.ആ൪ + ഫോം) എന്നിവ സഹിതം സ്ഥിരതാമസക്കാ൪ ക്യാമ്പിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് അറിയിച്ചു. അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ സ്ഥിര താമസക്കാരും പങ്കെടുക്കണം. ആധാറിൽ പേര് ചേ൪ത്തവ൪ ആധാ൪ നമ്പറോട് കൂടിയ അറിയിപ്പ് അഥവാ എൻറോൾമെൻറ് രശീത് എന്നിവയും എൻ.പി.ആ൪ ക്യാമ്പിൽ കൊണ്ടുവരണം.
എൻ.പി.ആ൪ എടുത്തവ൪ക്ക് ആധാ൪ ആവശ്യമില്ല. രജിസ്ട്രേഷൻ സൗജന്യമാണ്. ആധാറിന് വേണ്ടി വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ആവശ്യമായ രേഖകളുമായി നി൪ബന്ധമായും ദേശീയ ജനസംഖ്യാ രജിസ്റ്റ൪ ക്യാമ്പിൽ പങ്കെടുക്കണമെന്ന് ജില്ലാ രജിസ്ട്രാ൪ കൂടിയായ കലക്ട൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.