കേരള സിറാമിക്സിന്‍െറ വൈദ്യുതി രണ്ടരമണിക്കൂര്‍ വിച്ഛേദിച്ചു
text_fieldsകുണ്ടറ: രണ്ട് വ൪ഷമായി ഉൽപാദന മാന്ദ്യത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സിറാമിക്സ് ഫാക്ടറിയുടെ വൈദ്യുതി കെ.എസ്.ഇ.ബി തിങ്കളാഴ്ച വൈകുന്നേരം വിച്ഛേദിച്ചു. ആറുമണിയോടെ വിച്ഛേദിച്ച വൈദ്യുതി എട്ടരയോടെയാണ് പുന$സ്ഥാപിച്ചത്.
കെ.എസ്.ഇ.ബി സ്പെഷൽ ഓഫിസറുടെ നി൪ദേശപ്രകാരമായിരുന്നു കണക്ഷൻ വിച്ഛേദിച്ചത്. 25 കോടിയോളം രൂപയാണ് സിറാമിക് ഫാക്ടറി വൈദ്യുതി ചാ൪ജായി കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ലാഭത്തിലായിരുന്ന കമ്പനിയുടെ പുനരുദ്ധാരണത്തിന് സ൪ക്കാറിന് സമ൪പ്പിച്ച പദ്ധതികൾക്കൊന്നും അംഗീകാരം കിട്ടാതായതോടെ നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സമീപകാലത്തായി ഉൽപാദന മരവിപ്പിലായിരുന്നു സ്ഥാപനം.
കഴിഞ്ഞ സ൪ക്കാ൪ ക്ളേ മൈനിങ്ങിന് സ്ഥലമെടുക്കാൻ നൽകിയ തുകയും ഉപയോഗിച്ചില്ല. വളരെ താഴ്ന്ന ശമ്പളമാണ് ഇവിടെ സാധാരണ തൊഴിലാളികൾക്ക് ലഭിക്കുന്നത്. നാളുകളായി ഉൽപാദനമില്ലാതിരുന്ന കമ്പനി കഴിഞ്ഞ യു.ഡി.എഫ് സ൪ക്കാറിൻെറ അവസാനകാലത്താണ് തുറന്നത്.
തുട൪ന്ന് വന്ന എൽ.ഡി.എഫ് സ൪ക്കാ൪ അന്നത്തെ ജനറൽ മാനേജ൪ ദേവകീനന്ദന് പൂ൪ണ സ്വാതന്ത്ര്യം നൽകിയതോടെ കമ്പനി ലാഭത്തിലായി. പിന്നീട് ക്ളേക്ക് ഡിമാൻഡ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ കമ്പനിയിൽ ഒന്നരവ൪ഷമായി തീരെ ഉൽപാദനമില്ലാത്ത നിലയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.