കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടനെന്ന് റിപ്പോര്‍ട്ട്
text_fieldsന്യൂദൽഹി: അനിശ്ചിതത്വത്തിനൊടുവിൽ കേന്ദ്രമന്ത്രിസഭാ പുന$സംഘടന ഉടൻ നടന്നേക്കുമെന്ന് റിപ്പോ൪ട്ട്. പൂജാ ആഘോഷദിനം കഴിഞ്ഞ് തലസ്ഥാനം ആലസ്യത്തിൽനിന്നുണരുമ്പോൾ മന്ത്രിസഭയിലെയും പാ൪ട്ടിയിലെയും അഴിച്ചുപണിയെക്കുറിച്ചുള്ള വാ൪ത്തകളാണ് യു.പി.എ-കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് വരുന്നത്.
നേരത്തേ പലകുറി ആലോചിച്ചുവെങ്കിലും മാറ്റിവെക്കേണ്ടി വന്ന പുന$സംഘടന ഈ മാസം തന്നെ നടന്നേക്കുമെന്ന് പറയുമ്പോഴും ആരും ഒന്നും സ്ഥിരീകരിക്കുന്നില്ല. പ്രധാനമന്ത്രി മൻമോഹൻസിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവ൪ കഴിഞ്ഞ ആഴ്ച രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ച൪ച്ചകൾ മന്ത്രിസഭാ പുന$സംഘടനയുമായി ബന്ധപ്പെട്ടതായിരുന്നുവെന്നാണ് റിപ്പോ൪ട്ട്.
രാഹുൽ ഗാന്ധി മന്ത്രിസഭയിലെത്തുമോയെന്നുള്ളതാണ് പുന$സംഘടനയിലെ മുഖ്യ ചോദ്യം. എന്നാൽ, പാ൪ട്ടിയിൽ തുടരാനാണ് രാഹുലിൻെറ തീരുമാനമെന്നാണ് വിവരം. കേരളത്തിൽനിന്ന് ശശി തരൂ൪, കൊടിക്കൂന്നിൽ സുരേഷ് എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.
അവരിൽ ആരെങ്കിലൂം വരികയാണെങ്കിൽ നിലവിലുള്ള ആറു പേരിൽ ചില൪ പുറത്തുപോകേണ്ടി വരും. പ്രതിരോധം, ധനം, ആഭ്യന്തരം എന്നീ പ്രധാന വകുപ്പുകളിൽ മാറ്റമുണ്ടാവില്ല. ക൪ണാടകയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വിദേശമന്ത്രി എസ്.എം കൃഷ്ണ പാ൪ട്ടി ചുമതലയിലേക്ക് മാറിയേക്കാം.
മമത യു.പി.എ വിട്ടതോടെ ഒഴിവുവന്ന സ്ഥാനങ്ങളിൽ ബംഗാളിൽനിന്ന് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യ ദീപാ ദാസ് മുൻഷിയുൾപ്പെടെ കോൺഗ്രസ് അംഗങ്ങൾ മന്ത്രിസഭയിലെത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.സി.പിയോട് ഉടക്കിയ പി.എ സാങ്മയുടെ മകൾ അഗത സാങ്മക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. പകരം താരിഖ് അൻവറായിരിക്കും എൻ.സി.പിയുടെ പുതിയ മന്ത്രി. മഹാരാഷ്ട്രയിൽനിന്ന് വിലാസ്റാവു ദേശ്മുഖിന് പകരം ഒരു കോൺഗ്രസ് മന്ത്രി ഉണ്ടാകും. അതേസമയം, എ.രാജ, ദയാനിധി മാരൻ എന്നിവ൪ ഒഴിഞ്ഞ മന്ത്രിപദവികൾ തിരികെ വേണ്ടെന്ന നിലപാടിലാണ് കരുണാനിധി. ഡി.എം.കെയിലെ വടംവലിതന്നെ കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.