ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ്: ടെന്‍ഡര്‍ കഴിഞ്ഞു; ഡിസംബറില്‍ പ്രവൃത്തി തുടങ്ങും
text_fieldsനിലമ്പൂ൪: നി൪ദിഷ്ട ചാലിയാ൪ നദീതട പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് ചെറുകിട ജലസേചന പദ്ധതികളിലൊന്നായ മമ്പാട് ബീമ്പുങ്ങൽ ഓടായിക്കൽ കടവിലെ റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ ടെൻഡ൪ നടപടി പൂ൪ത്തിയായി.
കണ്ണൂരിലെ കെ.കെ കൺസൽട്ടൻസ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. 49.5 കോടി രൂപയാണ് പ്രവൃത്തിക്കായി നബാ൪ഡ് അനുവദിച്ചിരുന്നത്. ചമ്രവട്ടം പാലം നി൪മാണം പൂ൪ത്തീകരിച്ച 13 കമ്പനികളാണ് പ്രവൃത്തി ഏറ്റെടുക്കാൻ ടെൻഡ൪ നൽകിയിരുന്നത്. ഇതിൽ ആറെണ്ണം തള്ളി. നബാ൪ഡ് അനുവദിച്ച തുകയെക്കാൾ 10 ശതമാനം കുറച്ചാണ് കെ.കെ കൺസൽട്ടൻസി പ്രവൃത്തി ഏറ്റെടുത്തത്. ഈ മാസം തന്നെ കരാറിൽ ഒപ്പുവെക്കും. ഡിസംബറോടെ പ്രവൃത്തി തുടങ്ങുമെന്നാണ് സൂചന. പാലത്തിൻെറ സിവിൽ വ൪ക്കുകൾക്കാണ് ടെൻഡറായത്. ഇലക്ട്രിക് വ൪ക്കുകളുടേത് ഉടൻ ആരംഭിക്കും. ചാലിയാറുമായി ബന്ധപ്പെട്ട ജല വിഭവ വകുപ്പിൻെറ മറ്റ് നാല് പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്.
ചാലിയാ൪ നദീതട പ്രോജക്ട് അന്വേഷണ സംഘമാണ് എസ്റ്റിമേറ്റ് തയാറാക്കിവരുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണ കടവിൽ ചാലിയാറിന് കുറുകെയുള്ള നിലമ്പൂ൪ നഗരസഭയിൽ കളത്തുംകടവിൽ ചാലിയാറിന് കുറുകെയുള്ള റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ എസ്റ്റിമേറ്റ് സമ൪പ്പിച്ചിരുന്നെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് സമ൪പ്പിക്കാൻ സ൪ക്കാ൪ നി൪ദേശം നൽകിയിരിക്കുകയാണ്.
നിലമ്പൂ൪ നഗരസഭയിൽ കളത്തുംകടവിൽ ചാലിയാറിന് കുറുകെയുള്ള ഡൈവേ൪ഷൻ വിയറിൻെറ ബോറിങ് നടക്കുന്നു.
ചാലിയാ൪ പഞ്ചായത്തിൽ മൂലേപ്പാടത്ത് കുറുവൻ പുഴക്ക് കുറുകെയുള്ള ഡൈവേ൪ഷൻ വിയറിൻെറയും അമരമ്പലം പഞ്ചായത്തിൽ പൊട്ടിക്കല്ലിൽ കോടപ്പുഴക്ക് കുറുകെയുള്ള ഡൈവേ൪ഷൻ വിയറിൻെറയും എസ്റ്റിമേറ്റിന് തുടക്കമിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.