കുണ്ടറയില്‍ 13കാരി പ്രസവിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍
text_fieldsകുണ്ടറ: സ്കൂൾ വിദ്യാ൪ത്ഥിനിയെ പീഡിപ്പിച്ച് ഗ൪ഭവതിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. കൊല്ലം, കുണ്ടറ ഞാലിയോട് കോളനിയിലെ ഇപ്പോൾ അംബിപൊയ്ക അനന്ദുഭവനിൽ താമസിക്കുന്ന ഷിബു (39) വിനെയാണ് കുണ്ടറ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം പതിവാക്കിയതും, ഗ൪ഭഛിദ്രത്തിന് ശ്രമിച്ചതുമെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഷിബുവിന്റെഅയൽവീട്ടിലാണ് ഭ൪ത്താവുമൊത്ത·് താമസിച്ചിരുന്നത്. ഇവരുവരും അവിഹിത ബന്ധം തുട൪ന്നതോടെ ഭ൪ത്താവ് ഉപേക്ഷിച്ചു പോവുകയും ഷിബു ഇവരെ വിവാഹം കഴിക്കുകയുമായിരുന്നു. തുട൪ന്ന് പഞ്ചായത്തിന്റെആശ്രയ പദ്ധതി പ്രകാരം ലഭിച്ച സ്ഥലത്ത് വീട് വച്ച് താമസിച്ചു വരികയായിരുന്നു.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കുടുംബത്തെ·ഒന്നാകെ ഇയാൾ ഭിക്ഷണിപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി കുട്ടിയെ സ്കൂളിൽ വിടാതെ വീട്ടുതാടങ്കലിലാക്കിയിരുന്നു. ഒരു മാസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ലോഡ്ജിൽ താമസിച്ചാണ് കുട്ടിയെ എസ്.എ.ടി.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ന് പെൺകുട്ടി ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ആശുപത്രി അധികൃത൪ പൊലീസിൽ വിവരം അറിയിച്ചതിനെ തുട൪ന്നാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.