ഇമ്രാന്‍ ഖാനെ യു.എസില്‍ വിമാനത്തില്‍ നിന്നിറക്കി ചോദ്യം ചെയ്തു
text_fieldsഇസ്ലാമാബാദ്: അമേരിക്കയുടെ ഡ്രോൺ ആക്രമണങ്ങളെ വിമ൪ശിച്ചതിൻെറ പേരിൽ മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പാകിസ്താൻ മൂവ്മെൻറ് ഫോ൪ ജസ്റ്റിസ് പാ൪ട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാനെ യു.എസ് എമിഗ്രേഷൻ ഉദ്യോഗസ്ഥ൪ വിമാനത്തിൽനിന്ന് ഇറക്കി ചോദ്യം ചെയ്തതായി പരാതി. കാനഡയിലെ ടൊറൻേറായിൽനിന്ന് അമേരിക്കയിലേക്കുള്ള വിമാനത്തിലാണ് സംഭവമെന്ന് പി.ടി.ഐ വൃത്തങ്ങൾ പറഞ്ഞു. അരമണിക്കൂ൪ നേരം ഇംറാനെ ചോദ്യം ചെയ്തതായി അവ൪ വെളിപ്പെടുത്തി.
പാകിസ്താനിൽ അമേരിക്കൻ സൈന്യം നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്നാണ് യു.എസ് എമിഗ്രേഷൻ ഉദ്യോഗസ്ഥ൪ ഇംറാനോട് ആവശ്യപ്പെട്ടത്. പാക് ഗിരിവ൪ഗ മേഖലയിലെ യു.എസ് ആക്രമണങ്ങളെ അദ്ദേഹം നിശിതമായി വിമ൪ശിച്ചുവരുകയാണ്.
ഡ്രോൺ ആക്രമണത്തിൽ പ്രതിഷേധിച്ച് ന്യൂയോ൪ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രകടനം നടത്താൻ ഇംറാൻ നേരത്തെ പരിപാടിയിട്ടിരുന്നുവെങ്കിലും ബക്രീദ് പ്രമാണിച്ച് മാറ്റിവെക്കുകയായിരുന്നു.
സംഭവം സ്ഥിരീകരിച്ച ഇംറാൻ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് ട്വിറ്ററിൽ വ്യക്തമാക്കി. ന്യൂയോ൪ക്കിലെ പി.ടി.ഐ ഫണ്ട് സമാഹരണ പരിപാടിയിൽ താൻ എത്താതിരിക്കാനായി യാത്ര വൈകിപ്പിക്കലായിരുന്നു എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇംറാൻ ഖാനെ വിമാനത്തിൽനിന്നിറക്കി ചോദ്യംചെയ്തതിനെക്കുറിച്ച് യു.എസ് വൃത്തങ്ങൾ പ്രതികരിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.