പാചകവാതക കണക്ഷനുകള്‍ മാറ്റി നല്‍കുന്നതിന്‍െറ മറവില്‍ കൊള്ള
text_fieldsമലപ്പുറം: ഇരട്ട പാചക വാതക കണക്ഷനുകൾ മാറ്റി നൽകുന്നതിൻെറ മറവിൽ വിതരണ ഏജൻസികൾ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. ഓരോ ഏജൻസികളും തോന്നിയ പോലെയാണ് പണം ഈടാക്കുന്നത്. പഴയ ഡെപ്പോസിറ്റ് തുക മടക്കി നൽകാതെ ഏജൻസികൾ പുതിയത് പിരിച്ചെടുക്കുകയാണ്. സൗജന്യമായി വിതരണം ചെയ്യേണ്ട കെ.വൈ.സി ഫോമുകൾ നൂറു രൂപക്ക് വിതരണം ചെയ്തതിന് പിറകെയാണ് ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് പുതിയ ചൂഷണം.
ഒന്നിലധികം കണക്ഷനുള്ളവ൪ അവ ഒക്ടോബ൪ 31നകം തിരിച്ചേൽപ്പിക്കണമെന്ന് കഴിഞ്ഞ ആഴ്ചയാണ് അറിയിപ്പ് നൽകിയത്. ഡെപ്പോസിറ്റ് അടച്ച രശീതിയടക്കം കണക്ഷൻ തിരിച്ചേൽപ്പിക്കുമ്പോൾ ഡെപ്പോസിറ്റ് തുക തിരികെ നൽകും. അധികമുള്ള കണക്ഷൻ ബന്ധുവിൻെറ പേരിലേക്ക് മാറ്റാനും കഴിയും. സമ്മതപത്രവും ഡെപ്പോസിറ്റ് രശീതിയുമടക്കമാണ് ഇതിന് അപേക്ഷിക്കേണ്ടത്. മുമ്പ് അടച്ച ഡെപ്പോസിറ്റ് തുകയും നിലവിൽ പുതിയ കണക്ഷന് അടക്കേണ്ട ഡെപ്പോസിറ്റ് തുകയും തമ്മിലെ വ്യത്യാസം മാത്രമാണ് പുതുതായി അടക്കേണ്ടത്. മറ്റു ചാ൪ജുകളൊന്നും ഈടാക്കാതെ അപ്പോൾ തന്നെ കണക്ഷൻ മാറ്റി നൽകണമെന്നാണ് നി൪ദേശം.
ഒന്നിലധികമുള്ള കണക്ഷൻ സമയപരിധിക്കുള്ളിൽ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ എല്ലാ കണക്ഷനുകളും നഷ്ടപ്പെടുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്യുമെന്ന ഭീതി മൂലം ഏജൻസികൾ ആവശ്യപ്പെടുന്ന മുഴുവൻ തുകയും അടക്കുകയാണ് ഉപഭോക്താക്കൾ. 2500 രൂപ വരെ രണ്ട് സിലിണ്ടറുകൾക്കായി മുമ്പ് ഡെപ്പോസിറ്റ് അടച്ചവ൪ കണക്ഷൻ മാറ്റി നൽകാൻ അപേക്ഷിക്കുന്നുണ്ട്.
മറ്റു ചാ൪ജുകളടക്കം ഇവരിൽനിന്ന് 3900 രൂപ വരെ ഈടാക്കുന്നുണ്ട്. ചില ഏജൻസികൾ കണക്ഷൻ മാറ്റി നൽകാനാകില്ലെന്നും പഴയ കണക്ഷൻ തിരിച്ചേൽപ്പിച്ച് പുതിയതിന് അപേക്ഷ നൽകി കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.