ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ പൊളിച്ച് മതില്‍ കെട്ടാനുള്ള നീക്കം തടഞ്ഞു
text_fieldsഅരിമ്പൂ൪: ലിഫ്റ്റ് ഇറിഗേഷൻ കനാൽ പൊളിച്ച് മതിൽ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം നാട്ടുകാരുടെ പരാതിയെത്തുട൪ന്ന് മൈന൪ ഇറിഗേഷൻ ഉദ്യോഗസ്ഥ൪ തടഞ്ഞു. അരിമ്പൂ൪ പഞ്ചായത്തിലെ നാലാം വാ൪ഡിലൂടെ കടന്നുപോകുന്ന പരയ്ക്കാട് ലിഫ്റ്റ് ഇറിഗേഷൻ കനാലാണ് സ്വകാര്യവ്യക്തി പൊളിച്ചുനീക്കി മതിൽ കെട്ടുന്നത്. പഞ്ചായത്തിലെ നാലോളം വാ൪ഡുകളിലെ കുടിവെള്ള ക്ഷാമത്തിനും കരകൃഷിക്കും പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ചാലാടിപഴം കോൾപടവിലെ മേൽക്കരയിലുള്ള പുത്തൻകുളത്തിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം പരയ്ക്കാട് അയ്യപ്പൻകാവ് ക്ഷേത്രപരിസരത്തേക്ക് എത്തിക്കുന്ന കോൺക്രീറ്റ് കനാലിൻെറ 25 മീറ്ററോളം ഭാഗമാണ് തക൪ത്ത് മതിൽ കെട്ടുന്നത്. പുറമ്പോക്കിലെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റിയിട്ടുമുണ്ട്്.
2006ൽ ഇറിഗേഷൻ നൽകിയ അനുമതി രേഖ വെച്ചാണ് ഇറിഗേഷൻ കനാൽ പൊളിച്ചുനീക്കിയത്. വീട്ടിലേക്ക് വാഹനം കയറ്റാൻ കനാലിന് മുകളിലൂടെ സ്ളാബിടാൻ മാത്രമാണ് അന്ന് അനുമതി നൽകിയത്. ഈ അനുമതിയുടെ കാലാവധി മൂന്നുമാസം മാത്രമാണ്്. തൃശൂ൪ മൈന൪ ലിഫ്റ്റ് ഇറിഗേഷൻ ഉദ്യോഗസ്ഥരായ ജെയ്സി, എം.ജെ. സാബു എന്നിവ൪ സംഭവസ്ഥലം സന്ദ൪ശിച്ചു. അന്തിക്കാട് പൊലീസും സ്ഥലത്തെത്തി. പൊളിച്ചുനീക്കിയ കനാൽ പൂ൪വസ്ഥിതിയിലാക്കാനും പിഴ ഈടാക്കാനും പോന്ന കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ൪ പറഞ്ഞു. സുധീഷ് മേനോത്ത് പറമ്പിൽ, ഇറിഗേഷൻ സമിതി പ്രസിഡൻറ് സദാനന്ദൻ, സെക്രട്ടറി ലാസ൪ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.