കല്ലാര്‍ ടൂറിസം പദ്ധതി നടപ്പായില്ല
text_fieldsനെടുമ്പാശേരി: ടൂറിസ്റ്റുകൾക്ക് ഇടത്താവളമൊരുക്കാൻ രൂപം നൽകിയ കല്ലാ൪ ടൂറിസം പദ്ധതി യാഥാ൪ഥ്യമായില്ല.
വിനോദ സഞ്ചാരികളെ ആക൪ഷിക്കുക വഴി നെടുങ്കണ്ടത്തിനും കല്ലാറിനും വികസനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വ൪ഷങ്ങൾക്കുമുമ്പ് കല്ലാറിൽ ടൂറിസ്റ്റ് ഇൻഫ൪മേഷൻ സെൻറ൪ തുറന്നിരുന്നെങ്കിലും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് പ്രവ൪ത്തനം ആരംഭിച്ച ഇൻഫ൪മേഷൻ സെൻററിൽ ആദ്യഘട്ടത്തിൽ കോഫിബാറും ടോയ്ലറ്റ് സൗകര്യവും വിശ്രമ സ്ഥലവും ഒരുക്കിയിരുന്നു.ഇത് സഞ്ചാരികൾക്ക് ഏറെ ആശ്രയമായിരുന്നു. പിന്നീട് വിവിധ സ്ഥാപനങ്ങളും വ്യക്തികളും നടത്തിപ്പ് ചുമതല ഏറ്റെടുത്തു. ഒടുവിൽ അടച്ചുപൂട്ടേണ്ടിവന്നു.
വിനോദസഞ്ചാരികൾക്ക് വഴികാട്ടിയും പ്രാഥമികാവശ്യങ്ങൾക്ക് ആശ്രയവുമായിരുന്ന സെൻറ൪ അടച്ചതിൽ പ്രതിഷേധം ശക്തമാണ്. കല്ലാ൪ ടൂറിസം പദ്ധതി യാഥാ൪ഥ്യമാക്കിയാൽ മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. പാ൪ക്കിങ് സൗകര്യവും വിശ്രമകേന്ദ്രവും മറ്റ് വിനോദ ഉപാധികളും തുടങ്ങിയാൽ കൂടുതൽ ആക൪ഷകമാകും. മൂന്നാ൪,തേക്കടി, രാമക്കൽമേട് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടം ഇടത്താവളമായി തെരഞ്ഞെടുക്കാം. ജനപ്രതിനിധികളും ത്രിതല പഞ്ചായത്തും മുൻകൈയെടുത്ത് സമഗ്ര പദ്ധതി നടപ്പാക്കിയാൽ ജനോപകാരപ്രദമാകും.
സ൪ക്കാ൪ പണം അനുവദിക്കുന്നതിന് മാസങ്ങൾക്കുമുമ്പേ നി൪മാണം ആരംഭിച്ചതും സെൻറ൪ പ്രവ൪ത്തനം പ്രത്യേക ലോബികൾ കൈവശപ്പെടുത്തിയതുമാണ് സെൻററിൻെറ പ്രവ൪ത്തനം നിലക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.