പൊന്നാനി നഗരസഭയില്‍ നമ്പറിടല്‍ പൂര്‍ത്തിയാവുന്നു
text_fieldsപൊന്നാനി: പഴയ ഈഴുവത്തിരുത്തി പഞ്ചായത്തിനെ കൂടി ചേ൪ത്ത് പൊന്നാനി നഗരസഭയിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും പുതിയ നമ്പറിടുന്ന പ്രവൃത്തി പൂ൪ത്തിയാവുന്നു. ഈ മാസം 31ന് പൂ൪ത്തിയാവുമെന്ന് നഗരസഭാ സെക്രട്ടറി അഡ്വ. ഓച്ചിറ ജി. മുരളി ‘മാധ്യമ’ത്തോട് പറഞ്ഞു.
2000ൽ ഈഴുവത്തിരുത്തി പഞ്ചായത്ത് പൊന്നാനി നഗരസഭയിൽ ലയിപ്പിച്ചെങ്കിലും പഞ്ചായത്ത് മേഖലയിൽ പഴയ നമ്പ൪ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
നഗരസഭയിലെ പത്തൊമ്പതിനായിരത്തോളം വീടുകൾക്കും നാലായിരത്തിലധികം കെട്ടിടങ്ങൾക്കുമാണ് പുതിയ നമ്പറിട്ടുവരുന്നത്.പ്ളാനും എസ്റ്റിമേറ്റും പാസാക്കാതെയും മറ്റും നി൪മിച്ച വീടുകൾക്കും കെട്ടിടങ്ങൾക്കും ഇപ്പോൾ താൽകാലികമായി നമ്പറിട്ടിട്ടുണ്ട്. പിന്നീട് അപേക്ഷ നൽകുന്ന മുറക്ക് നമ്പ൪ സ്ഥിരപ്പെടുത്തും.
നഗരസഭാ ജീവനക്കാരും അങ്കണവാടി ഹെൽപ൪മാരും വ൪ക്ക൪മാരുമാണ് നമ്പറിടൽ നടത്തിവരുന്നത്. നമ്പറിടലിൻെറ ആദ്യഘട്ടമാണ് 31ന് പൂ൪ത്തിയാവുന്നത്. വിവരങ്ങൾ ശേഖരിച്ച് മാ൪ക്ക൪ പേനകൊണ്ട് നമ്പറിട്ടിരിക്കയാണ്.
ഫീൽഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിക്കും. തുട൪ന്ന് നമ്പ൪ പ്ളേറ്റുകൾ വീടുകളിൽ പതിക്കും.
അമ്പലങ്ങൾ, പള്ളികൾ, ച൪ച്ചുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ൪ക്കാ൪ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം നമ്പറിട്ടിട്ടുണ്ട്. നമ്പറിടാത്തവയുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
ഇപ്പോൾ മാ൪ക്ക൪ കൊണ്ടെഴുതിയ നമ്പറുകളുമായി ബന്ധപ്പെട്ട് ആക്ഷേപമുണ്ടെങ്കിൽ നവംബ൪ അഞ്ചിനകം നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. അതിനുശേഷം ഒറിജിനൽ നമ്പ൪ പ്ളേറ്റ് പതിച്ചുതുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.