ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും- റെയില്‍വെ മന്ത്രി
text_fieldsന്യൂദൽഹി: ആവശ്യമാണെങ്കിൽ ട്രെയിൻ യാത്രാനിരക്ക് വ൪ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പുതിയ റെയിൽവെ മന്ത്രി പവൻകുമാ൪ ബൻസാൽ. യാത്രക്കാരുടെ സുരക്ഷക്കാണ് സ൪ക്കാ൪ പ്രഥമ പരിഗണന നൽകുന്നതെന്നും ടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. റെയിൽവെ മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവെ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവാനാണ്. ദിനംപ്രതി പതിനായിരത്തിലധികം ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് റെയിൽവേയിലുള്ള പ്രതീക്ഷ സംബന്ധിച്ച് സ൪ക്കാരിന് നന്നായിട്ടറിയാം. പ്രതീക്ഷകൾക്കനുസരിച്ച് പ്രവ൪ത്തിക്കാൻ ശ്രമിക്കും. കൃത്യനിഷ്ഠയും ശുചിത്വവും ക൪ശനമാക്കും. വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ വലിയ പ്രശ്‌നമാണെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.