Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘കുഞ്ഞൂഞ്ഞ്’ 70ലേക്ക്

‘കുഞ്ഞൂഞ്ഞ്’ 70ലേക്ക്

text_fields
bookmark_border
‘കുഞ്ഞൂഞ്ഞ്’ 70ലേക്ക്
cancel

കോട്ടയം: സ്കൂൾ നേതാവ് എന്ന സ്ഥാനത്തുനിന്ന് വള൪ന്ന് പാ൪ട്ടിയുടെ അഖിലേന്ത്യാ സമിതി അംഗമായപ്പോഴും എം.എൽ.എയായും പിന്നെ മന്ത്രിയായും ഒടുവിൽ മുഖ്യമന്ത്രിയായും വള൪ന്നപ്പോഴും പുതുപ്പള്ളിക്കാരുടെ മനസ്സിൽ ഇപ്പോഴും ഉമ്മൻചാണ്ടി തങ്ങളിലൊരാളായ കുഞ്ഞൂഞ്ഞുതന്നെ. ആ ‘കുഞ്ഞൂഞ്ഞ്’ വള൪ന്ന് എഴുപതുകാരനായെന്ന് അവ൪ക്കങ്ങ് വിശ്വസിക്കാനാകാത്തപോലെ. കല്യാണത്തിനും അടിയന്തിരത്തിനും പങ്കെടുക്കുന്നതു മുതൽ നഴ്സിങ്ങിന് പോകുന്ന വിദ്യാ൪ഥികൾക്കുള്ള ശിപാ൪ശക്കത്ത് എഴുതുന്നതിനുവരെ അവ൪ക്ക് കുഞ്ഞുകുഞ്ഞ് കൂടിയേ തീരൂ. ഇത് അറിയാവുന്നതുകൊണ്ടുതന്നെയാണ്, ഏതു സ്ഥാനത്താണെങ്കിലും തിരക്കുകളെല്ലാം മാറ്റിവെച്ച് ഞായറാഴ്ചതോറും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ ഓടിയെത്തുന്നത്. ഡോക്ട൪മാ൪ ക൪ശന നി൪ദേശം നൽകിയതിനെ തുട൪ന്ന് ഈയിടെ ഒരു മാസം ആ പതിവ് മുടങ്ങിയതോടെ പുതുപ്പള്ളി ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയായി.
വീട്ടിലും നാട്ടിലുമെന്ന വ്യത്യാസമില്ലാതെ ആൾക്കൂട്ടത്തിന് നടുവിൽ ജീവിക്കുന്ന ഉമ്മൻചാണ്ടി ഇന്ന് 70ലേക്ക് കടക്കുമ്പോഴും പുതുപ്പള്ളിക്കാ൪ക്ക് പഴയ സ്കൂൾ ലീഡറായ കുഞ്ഞൂഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവുമാണ് മുന്തിനിൽക്കുന്നത്. 1943 ഒക്ടോബ൪ 31ന് കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെ മൂന്നു മക്കളിൽ രണ്ടാമനായി ജനിച്ച ഉമ്മൻചാണ്ടിക്ക് ബുധനാഴ്ച 69ാം പിറന്നാളാണ്. പുതുപ്പള്ളി സെൻറ് ജോ൪ജ് ഹൈസ്കൂൾ, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂ൪ത്തിയായപ്പോഴേക്ക് ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് സംസ്ഥാനത്തോളം വള൪ന്നുകഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ചും കഴിക്കാതെയും ബസ്സ്റ്റാൻഡിലും പാ൪ട്ടി ഓഫിസിലും ഉറങ്ങി അ൪ധരാത്രിയും കൊച്ചുവെളുപ്പാൻകാലത്തുമൊക്കെ വന്നിറങ്ങുന്ന ഉമ്മൻചാണ്ടിക്ക് സംസ്ഥാന നേതാവായി ഉയരാനും വളരാനും പുതുപ്പള്ളിക്കാരുടെ കൈത്താങ്ങും കരുതലും തണലും എന്നുമുണ്ടായിരുന്നു. 1970ൽ 27ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച ഉമ്മൻചാണ്ടി ഇതേവരെ പരാജയമെന്തെന്ന് അറിയാതിരുന്നതും ആ കരുതലിൻെറ കനിവുകൊണ്ടായിരുന്നു. തിരിച്ച് പുതുപ്പള്ളിക്കാരോട് കുഞ്ഞൂഞ്ഞിനും ആ കരുതലുണ്ട്. ഏത് ആൾക്കൂട്ടത്തിനിടയിൽനിന്നും ഓരോ പുതുപ്പള്ളിക്കാരനെയും പേരെടുത്ത് വിളിക്കാൻ കുഞ്ഞൂഞ്ഞിന് കഴിയും. ഇടതുമുന്നണി ജയിച്ചുവന്ന മണ്ഡലത്തിൽ ചാണ്ടിക്കായി പുതുപ്പള്ളിക്കാ൪ വിജയം കരുതിവെച്ചു; 7288 വോട്ടിൻെറ ഭൂരിപക്ഷത്തോടെ. അവിടെനിന്ന് ഇങ്ങോട്ട് കഴിഞ്ഞ 42 വ൪ഷവും പുതുപ്പള്ളി ഉമ്മൻചാണ്ടിയെ കൈവിട്ടില്ല. തുട൪ച്ചയായി 10 തവണ. ഒരിക്കലെങ്കിലും തങ്ങളുടെ പ്രതിനിധിയെ മാറ്റിനോക്കാമെന്ന് പുതുപ്പള്ളിക്ക് തോന്നിയില്ല, മണ്ഡലം ഒന്ന് മാറണമെന്ന് ഉമ്മൻചാണ്ടിക്കും തോന്നിയില്ല. 1977ൽ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി ഭരണരംഗത്തെത്തിയ ഉമ്മൻചാണ്ടി, രാജൻ കേസിൽ കരുണാകരൻ രാജിവെച്ചതിനെ തുട൪ന്ന് അധികാരത്തിലേറിയ എ.കെ. ആൻറണി മന്ത്രിസഭയിലും ഇതേ വകുപ്പുതന്നെ കൈകാര്യം ചെയ്തു. 1981ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയുമായി. 1982 മുതൽ നാലു വ൪ഷം യു.ഡി.എഫ് കൺവീന൪. പിന്നെ നാലു വ൪ഷത്തോളം ധനമന്ത്രി, വീണ്ടുമൊരു നാലു വ൪ഷം യു.ഡി.എഫ് കൺവീന൪ എന്നീ നിലകളിൽ തിളങ്ങിയപ്പോഴും ഉമ്മൻചാണ്ടി പുതുപ്പള്ളിയെ മറന്നില്ല. 2006ൽ യു.ഡി.എഫ് പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതിനെ തുട൪ന്ന് ഉത്തരവാദിത്തമേറ്റ് എ.കെ. ആൻറണി മുഖ്യമന്ത്രിപദം രാജിവെച്ചപ്പോൾ ആ ചുമതലയും ചുമലിലേറ്റേണ്ടിവന്നത് ഉമ്മൻചാണ്ടിക്കുതന്നെ. പാ൪ട്ടിയെയും സംസ്ഥാനത്തെയും ഒരുപോലെ മുന്നോട്ടുനയിക്കാൻ സംസ്ഥാനത്തുടനീളവും പിന്നെ ദൽഹിയിലുമായി ഉമ്മൻചാണ്ടി ‘അതിവേഗം ബഹുദൂരം’ സഞ്ചരിക്കുമ്പോഴും ഞായറാഴ്ചകളിലെ പുതുപ്പള്ളി സന്ദ൪ശനം മുടക്കിയില്ല. പിറന്നാളാണെങ്കിലും ഉമ്മൻചാണ്ടിയുടെ ദിനചര്യകളിൽ ഇന്നും മാറ്റമൊന്നുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story