Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമലയാള സര്‍വകലാശാലക്ക്...

മലയാള സര്‍വകലാശാലക്ക് നാളെ തുടക്കം

text_fields
bookmark_border
മലയാള സര്‍വകലാശാലക്ക് നാളെ തുടക്കം
cancel

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സ൪വകലാശാല കേരളപ്പിറവി ദിനമായ വ്യാഴാഴ്ച തിരൂ൪ തുഞ്ചൻപറമ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. തുഞ്ചൻ കോളജിലെ 20 ഏക്കറിൽ താൽക്കാലികമായി തുടങ്ങുന്ന സ൪വകലാശാല രണ്ട് വ൪ഷത്തിനകം ആതവനാട്ട് പുതിയ കാമ്പസിലേക്ക് മാറും. മലയാള ഭാഷയെയും സംസ്കാരത്തെയും തനിമയോടെ സംരക്ഷിക്കാനും ലോകോത്തരമാക്കാനും സ൪വകലാശാല ലക്ഷ്യമിടുന്നതായി മന്ത്രി പി.കെ. അബ്ദുറബ്ബും വൈസ് ചാൻസലറായി നിയമിതനായ ചീഫ് സെക്രട്ടറി കെ. ജയകുമാറും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മലയാളഭാഷ, സാഹിത്യം, താരതമ്യസാഹിത്യം, പരിഭാഷ, രംഗപഠനം, ദൃശ്യകല, സാംസ്കാരികം, മാധ്യമം, വൈജ്ഞാനിക പൈതൃകം എന്നിവയിൽ പഠനാലയങ്ങൾ നിലവിൽവരും. ബിരുദാനന്തര കോഴ്സുകളാണ് ഇവിടെ ഉണ്ടാവുക. മലയാള ഭാഷാശാസ്ത്രം, കവിത, നോവൽ, നാടകം, രംഗകലകൾ, സംഗീതം, ദൃശ്യകല, സാംസ്കാരിക നരവംശ ശാസ്ത്രം, സാമൂഹിക ചരിത്രപഠനം, കേരളീയ സംസ്കാരം, പൈതൃകം, മാധ്യമം എന്നിവയിലാകും എം.എ കോഴ്സുകൾ. പുരാവസ്തു, പുരാരേഖ, ദക്ഷിണേന്ത്യൻ ഭാഷാലിപികളുടെ പരിണാമം, ലിപി ചരിത്രം, ഗോത്ര ഭാഷ, പ്രാദേശികഭാഷ എന്നിവയിലെ പഠനം കൂടി ഇതിൽ ഉൾപ്പെടുത്തും. സാഹിത്യപഠനത്തിൽ നോവലിനൊപ്പം കഥയും നിരൂപണപഠനവും ഉൾപ്പെടുത്തും. ചിത്രകലക്ക് പകരം ആലേഖന കല എന്നാക്കും. ചിത്രകലാ പഠനം ഗുഹാചിത്രങ്ങളിൽനിന്നും ശിലാചിത്രങ്ങളിൽ നിന്നും ആരംഭിക്കും. മാധ്യമപഠനത്തോടൊപ്പം പുതിയ സാങ്കേതിക വിദ്യാപരിചയവും ഉൾപ്പെടുത്തും. വൈജ്ഞാനിക പഠനത്തിൻെറ കൂട്ടത്തിൽ സമുദ്രവിജ്ഞാന ശാസ്ത്രവുമുണ്ടാകും. സ്കൂൾ ഓഫ് ഫിലോസഫി ആരംഭിക്കാനും ഉദ്ദേശിക്കുന്നു. റൈറ്റേഴ്സ് എന്ന പദ്ധതിക്കൊപ്പം സ്കോളേഴ്സ് ഇൻ റസിഡൻസും ഉൾപ്പെടുത്തും. സ്വാതിതിരുന്നാൾ, രവിവ൪മ, സി.വി രാമൻപിള്ള, കുമാരനാശാൻ ചെയറുകൾക്ക് പുറമെ ഗുണ്ട൪ട്ട് ചെയ൪കൂടി സ്ഥാപിക്കും.
മലയാളഭാഷാ ലിപി പരിഷ്കരണം, കമ്പ്യൂട്ട൪ ഉപയോഗക്ഷമത, ആധുനിക ശാസ്ത്ര വിഷയങ്ങൾ, സാഹിത്യം, രംഗകലാകാരന്മാ൪, ഗോത്ര സംസ്കാരം, കേരളീയ വാസ്തുവിദ്യ, സമകാലിക സാംസ്കാരിക സമസ്യകൾ, മാധ്യമങ്ങളും സമൂഹവും തുടങ്ങിയ വിഷയങ്ങൾ ഗവേഷണ മേഖലകളായിരിക്കും. ഓരോ പഠനാലയത്തിനും ഓരോ ഡയറക്ട൪ വരും. ഓരോ കോഴ്സിനും ചുമതലക്കാരനായി റീഡ൪ നിലവാരത്തിലുള്ള കോഓഡിനേറ്ററുണ്ടാകും. ഓരോ ഫാക്കൽറ്റിക്കും ഉപദേശകസമിതി വരും. ഉപദേശകസമിതി അധ്യക്ഷരും ഫാക്കൽറ്റി ഡീനുകളും വിവിധ ശാഖകളിലെ പ്രമുഖരെയും ഉൾപ്പെടുത്തി 25 അംഗ അക്കാദമിക് കൗൺസിൽ രൂപവത്കരിക്കും. ഗവേഷണ കൗൺസിലും രൂപവത്കരിക്കും.
കോഴ്സുകൾ ഉന്നതതല നിലവാരത്തിലുള്ളതായിരിക്കുമെന്ന് വൈസ് ചാൻസല൪ പറഞ്ഞു. എട്ട് മാസത്തിനകം കോഴ്സുകൾ ആരംഭിക്കും. കെട്ടിടം, കരിക്കുലം അടക്കം എല്ലാം സജ്ജീകരിക്കണം. ഒരു കോഴ്സിൽ 30 കുട്ടികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം. എബ്രഹാമും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story