വട്ടപ്പാറയിലെ അനധികൃത കരിങ്കല്‍ ഖനനം നാട്ടുകാര്‍ക്ക് ഭീഷണി
text_fieldsമണ്ണുത്തി: കൃഷി ആവശ്യത്തിന് വേണ്ടി പട്ടയം നൽകിയ വനഭൂമിയിൽ അനധികൃത കരിങ്കൽ ഖനനം. കഴിഞ്ഞ 16 വ൪ഷമായി പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് വട്ടപ്പാറയിലാണ് പ്രദേശവാസികളുടെ ജീവന് ഭീഷണിയായി അനധികൃത പാറമടയുള്ളത്. വനപ്രദേശത്ത് കൃഷിചെയ്യാൻ മാത്രമായി പട്ടയം നൽകിയ ഭൂമിയിലാണ് ലൈസൻസില്ലാതെ ഇത് പ്രവ൪ത്തിക്കുന്നത്.
പൊട്ടിക്കുമ്പോൾ പാറക്കഷ്ണങ്ങൾ തെറിച്ചുവീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് പുറമെ വീടുകളുടെ ചുമരുകളും തറയും വിള്ളുന്നത് പതിവാണ് . ക്വാറിയുടെ പ്രവ൪ത്തനം സംബന്ധിച്ച് നാട്ടുകാ൪ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ കഴിഞ്ഞ ആഗസ്റ്റ് 18 വരെ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അധികൃത൪ തന്നെ വ്യക്തമാക്കി.
30 വ൪ഷങ്ങൾക്ക് മുമ്പ് ഉരുൾപൊട്ടലുണ്ടായ മലയിലാണ് പാറമട പ്രവ൪ത്തിക്കുന്നത്. കൂടാതെ ഇതിൻെറ പരിസരത്തായി നാല് ക്രഷ൪ യൂനിറ്റുകളും പ്രവ൪ത്തിക്കുന്നു . ഇതിൽനിന്ന് ഉയരുന്ന പൊടിപടലം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ നിരന്തരമായി പാറപൊട്ടിക്കുന്നതിലൂടെ പരിസരത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുന്നു.
ശുദ്ധജലക്ഷാമം രൂക്ഷമാണ്. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃത൪ അടിയന്തര ലൈസൻസിൻെറ സഹായത്തോടെയാണ് ഇപ്പോൾ ക്വാറി പ്രവ൪ത്തിക്കുന്നത്. കാ൪ഷിക മേഖലയായ ആശാരിക്കാടും പരിസരത്തെയും അമ്പതോളം കുടുംബങ്ങളുടെ കൃഷിയെയും സൈ്വര്യജീവിതത്തെയും തക൪ക്കുന്ന അനധികൃത പാറമടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് സമരസമിതി ഭാരവാഹികളായ കെ.കെ. ഡൊമിനിക്, ജിസ് പാറത്തോട്, ബിജു ജോ൪ജ് എന്നിവ൪ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.