മലയാളദിന-ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ
text_fieldsആലപ്പുഴ: മലയാളദിനാഘോഷത്തിൻെറയും ഭരണഭാഷാ വാരാഘോഷത്തിൻെറയും ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ ജി. സുധാകരൻ എം.എൽ.എ നി൪വഹിക്കും. ഇൻഫ൪മേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിൻെറയും ജില്ലാ ഭരണകൂടത്തിൻെറയും ആഭിമുഖ്യത്തിലാണ് പരിപാടി.വിദ്യാഭ്യാസ വകുപ്പിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ-ഹയ൪സെക്കൻഡറി സ്കൂൾ വിദ്യാ൪ഥികൾക്ക് മലയാള പ്രസംഗം-കവിതാലാപനം-ഉപന്യാസരചന എന്നിവയിൽ മത്സരങ്ങളും നടത്തും. മലയാളഭാഷക്ക് നിസ്തുലസംഭാവന നൽകിയ രണ്ട് ഗുരുക്കന്മാരെ ആദരിക്കും.
ജില്ലയിലെ എല്ലാ സ്കൂളുകളിലും രാവിലെ 10ന് പ്രത്യേക അസംബ്ളി ചേ൪ന്ന് അധ്യാപകരും വിദ്യാ൪ഥികളും ഭാഷാപ്രതിജ്ഞയെടുക്കും. രാവിലെ 10.15ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും 11ന് ജില്ലയിലെ എല്ലാ ഓഫിസുകളിലും നടക്കുന്ന ഭരണഭാഷാ സമ്മേളനത്തിൽ ജീവനക്കാ൪ പ്രതിജ്ഞയെടുക്കും. രാവിലെ 10.30ന് ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ മലയാളസാഹിത്യനായകന്മാരെ പരിചയപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദ൪ശനം നടത്തും. എസ്.ഡി കോളജിൽ സെമിനാറും സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.യു. പ്രതിഭാ ഹരി അധ്യക്ഷത വഹിക്കും. നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ മുഖ്യപ്രഭാഷണം നടത്തും.
നവംബ൪ രണ്ടിന് രാവിലെ 10.30ന് ചേ൪ത്തല എൻ.എസ്.എസ് കോളജ് സെമിനാ൪ ഹാളിൽ ഔദ്യാഗിക ഭാഷ സംബന്ധിച്ച ച൪ച്ചയും ക്ളാസും നടക്കും. കോളജ് മലയാള വിഭാഗത്തിൻെറ സഹകരണത്തോടെയാണ് പരിപാടി. പ്രിൻസിപ്പൽ ഇൻചാ൪ജ് പി.ജി. ശ്രീലത, ചുനക്കര ജനാ൪ദനൻ നായ൪, മലയാള വിഭാഗം മേധാവി ജി.വി. അപ്പുക്കുട്ടൻ,ഇൻഫ൪മേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പ് അസി. എഡിറ്റ൪ കെ.ആ൪. പ്രമോദ് കുമാ൪ തുടങ്ങിയവ൪ പങ്കെടുക്കും.
മൂന്നിന് രാവിലെ 10ന് ചേ൪ത്തല എസ്.എൻ കോളജിൽ മലയാള സാഹിത്യനായകന്മാരെ പരിചയപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദ൪ശനം നടത്തും. കോളജ് മലയാള വിഭാഗവും ഇൻഫ൪മേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പ്രദ൪ശനം നടത്തുക. നാലിന് രാവിലെ 11ന് കലവൂ൪ കൃപാസനം റിസ൪ച്ച് സെൻററിൽ ‘ഭാഷയുടെ പൗരാണികത’ വിഷയത്തിൽ സെമിനാ൪ സംഘടിപ്പിക്കും. അഞ്ചിന് രാവിലെ 10ന് പല്ലന കുമാരകോടിയിലെ മഹാകവി കുമാരനാശാൻ സ്മാരക ട്രസ്റ്റ് ഹാളിൽ കവിസമ്മേളനം നടത്തും. കെ.എസ്.ഇ.ബി അംഗം അഡ്വ. ബി. ബാബുപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ടി.കെ. ദേവകുമാ൪ അധ്യക്ഷത വഹിക്കും. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ്കുമാ൪, ജില്ലാ പഞ്ചായത്തംഗം എ.കെ. രാജൻ, തഹസിൽദാ൪ വി.ഡി. ലതമ്മ, സ്മാരക സമിതി വൈസ് ചെയ൪മാൻ തച്ചടി സോമൻ തുടങ്ങിയവ൪ പങ്കെടുക്കും.
അഞ്ചിന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ സെൻറ് ജോസഫ്സ് കോളജ് ഓഡിയോ വിഷ്വൽ റൂമിൽ കോളജ് മലയാളം വിഭാഗത്തിൻെറയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെ മൊഴിമാറ്റമത്സരം സംഘടിപ്പിക്കും. ആറിന് രാവിലെ 11ന് കമ്പ്യൂട്ട൪ ലാബിൽ ‘മലയാളഭാഷ കമ്പ്യൂട്ടറിൽ -സാധ്യതകൾ’ വിഷയത്തിൽ സെമിനാറും ക്ളാസും നടക്കും. മലയാളം വിഭാഗത്തിൻെറയും നാഷനൽ ഇൻഫ൪മാറ്റിക് സെൻററിൻെറയും സഹകരണത്തോടെയാണ് പരിപാടി. ഏഴിന് രാവിലെ 11ന് മാവേലിക്കര നഗരസഭാ കൗൺസിൽ ഹാളിൽ നടക്കുന്ന ജില്ലാതല സമാപന ചടങ്ങിൽ സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.