ലീഗ് പ്രവര്‍ത്തകന്‍െറ വീട്ടില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി
text_fieldsവില്യാപ്പള്ളി: മയ്യന്നൂരിലെ മൊട്ടന്തറമ്മൽ നസീറിൻെറ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൊലീസ് അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി.
വീടിൻെറ ജനൽ ഗ്ളാസ് തക൪ന്നിട്ടുണ്ട്. ഡൈനിങ് ടേബ്ൾ പൊട്ടിയ നിലയിലാണ്. ഭക്ഷണം ചിതറിക്കിടക്കുന്നു. വീട്ടിൽ ഭാര്യ ഹസീനയും മകൾ നജ ഫാത്തിമയും മാതാവ് ആയിഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൻെറ ആഘാതത്തിൽ മാതാവ് ബോധരഹിതയായി. ഇവ൪ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുസ്ലിംലീഗ് പ്രവ൪ത്തകനാണ് നസീ൪.
നേരത്തേ, സി.പി.എം നേതാവ് ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹ൪ത്താലാചരിച്ച ദിവസം സി.പി.എം, ലീഗ് പ്രവ൪ത്തക൪ തമ്മിൽ മയ്യന്നൂരിൽ സംഘ൪ഷമുണ്ടായിരുന്നു. അന്ന് പൊലീസും ലീഗ് പ്രവ൪ത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മൂന്നു ലീഗ് പ്രവ൪ത്തക൪ക്ക് മ൪ദനമേറ്റു. കൃത്യനി൪വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് വടകര പൊലീസ് വാരിപ്രത്ത് കുഞ്ഞിമൂസ അടക്കം 30 ഓളം പേ൪ക്കെതിരെ കേസെടുത്തു. ഇതിൻെറ ഭാഗമായാണ് വീട്ടിലുണ്ടായ സംഭവമെന്ന് നസീറിൻെറ കുടുംബം പറയുന്നു.
കേസിൽ ഇന്നുവരെ എഫ്.ഐ.ആ൪ പോലും തയാറാക്കാതെ വീടുകൾ കയറി യിറങ്ങി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അതിൽ ഏറ്റവുമൊടുവിലെ സംഭവമാണ് കഴിഞ്ഞ ദിവസത്തേതെന്നും ലീഗ് പ്രവ൪ത്തക൪ ആരോപിക്കുന്നു. പെറ്റിക്കേസുകളിൽവരെ ഐ.പി.സി വകുപ്പുകൾ ചേ൪ത്ത് റിമാൻഡ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ മയ്യന്നൂ൪ ശാഖാ ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. മേലധികാരികൾ സത്വര ശ്രദ്ധ ഈ വിഷയത്തിൽ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.