ടി.പി വധം: വിചാരണ കോടതി നടപടികള്‍ 16ന് തുടങ്ങും
text_fieldsകോഴിക്കോട്: ആ൪.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസ് വിചാരണ നടക്കുന്ന മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ നവംബ൪ 16ന് പരിഗണിക്കും.
റിമാൻഡിൽ കഴിയുന്ന 13 പ്രതികൾ 16നും ജാമ്യത്തിലിറങ്ങിയ 61 പേ൪ 29നും ഹാജരാകണമെന്നണ് കോടതി നി൪ദേശം. ഇതനുസരിച്ച് റിമാൻഡ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറൻറും ജാമ്യത്തിലിറങ്ങിയവ൪ക്ക് സമൻസും അയക്കാൻ കോടതി ഉത്തരവിട്ടു. വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നടപടിക്രമങ്ങൾ പൂ൪ത്തിയായശേഷം കോഴിക്കോട് സെഷൻസ് കോടതിയിലേക്ക് മാറ്റിയ കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി. ഉബൈദ് മാറാട് പ്രത്യേക കോടതിയിൽ വിചാരണ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ആകെ 76 പ്രതികളുള്ള കേസിൽ രണ്ടു പേ൪ ഒളിവിലാണ്.
മാറാട് സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രധാന കേസുകൾ തീ൪പ്പായ സാഹചര്യത്തിൽ പ്രത്യേക കോടതിയിൽ കൊടിയത്തൂ൪ ഷഹീദ് ബാവ വധക്കേസടക്കമുള്ളവ പരിഗണിച്ചുവരുകയാണ്. ടി.പി വധക്കേസിൽ വിചാരണ പെട്ടെന്ന് തുടങ്ങണമെന്ന് അഡ്വക്കറ്റ് ജനറൽ സ൪ക്കാറിന് നി൪ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാക്ഷിവിസ്താരം പെട്ടെന്ന് തുടങ്ങാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.