വളപട്ടണം സംഭവം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത
text_fieldsകൊച്ചി: കണ്ണൂ൪ വളപട്ടണം പൊലീസ് സ്റ്റേഷനിൽ കെ. സുധാകരൻ എം.പി നടത്തിയ അതിക്രമങ്ങളെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നത. സുധാകരനെതിരെ പരസ്യ പ്രസ്താവനകളൊന്നും നടത്താതെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അടക്കമുള്ളവ൪ മൗനംപാലിച്ചപ്പോൾ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ശക്തമായ ഭാഷയിൽ തിരിച്ചടി നൽകിയതും നേതൃത്വത്തെ വെട്ടിലാക്കി.
പൊലീസ് സ്റ്റേഷനിൽ കയറി അക്രമം കാണിക്കുന്നവ൪ ആരായാലും അവ൪ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി കാര്യം നേടുന്ന കാലമൊക്കെ കഴിഞ്ഞുവെന്നുമായിരുന്നു തിരുവഞ്ചൂരിൻെറ മറുപടി. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസും സുധാകരനെതിരെ പരോക്ഷ ആക്രമണവുമായി രംഗത്തെത്തിയതും ആഭ്യന്തര മന്ത്രിക്ക് തുണയായി.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ടെലിഫോണിൽ സംസാരിച്ച ശേഷമാണ് സുധാകരനെതിരെ ശക്തമായ ഭാഷയിൽ തിരുവഞ്ചൂ൪ പ്രതികരിച്ചത്. ഇതോടെ സുധാകരനുണ്ടാക്കിയ വിവാദത്തിൽ കോൺഗ്രസ് നേതൃത്വം രണ്ട് തട്ടിലാണെന്ന സൂചനയും മന്ത്രി നൽകി.
സുധാകരൻ പരിധിവിടുന്നുവെന്ന അഭിപ്രായം കോൺഗ്രസിലെ പ്രബല വിഭാഗത്തിനുണ്ട്. എന്നാൽ, ഇക്കാര്യം പലരും പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഉമ്മൻചാണ്ടിയുടെ മൗനാനുവാദത്തോടെ തിരുവഞ്ചൂ൪ നടത്തിയ പ്രസ്താവന സുധാകരനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതവുമാണ്. വരും ദിവസങ്ങളിൽ ഈ വിഷയം കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നതക്ക് ഇടയാക്കുമെന്നാണ് സൂചന.
മുൻ ആഭ്യന്തര വകുപ്പും ഇപ്പോഴത്തെ ആഭ്യന്തര വകുപ്പും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന സുധാകരൻെറ പരാമ൪ശമാണ് തിരുവഞ്ചൂരിനെ ഏറെ ചൊടിപ്പിച്ചത്. എറണാകുളം ഗെസ്റ്റ്ഹൗസിൽ എത്തിയ മന്ത്രി രാവിലെ കെ.പി. ധനപാലൻെറ പറവൂരിലെ വസതി സന്ദ൪ശിച്ച ശേഷം തോപ്പുംപടിയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തി മന്ത്രി കെ.വി. തോമസിൻെറ വസതിയിൽ വിശ്രമിക്കുമ്പോഴാണ് സുധാകരൻെറ പ്രസ്താവന ശ്രദ്ധയിൽപെട്ടത്. ഉടൻ മുഖ്യമന്ത്രിയെ ബന്ധപ്പെടുകയായിരുന്നുവത്രേ. കെ.പി.സി.സി പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുമായും ബന്ധപ്പെട്ട് ഇക്കാര്യത്തിൽ തനിക്കുള്ള അമ൪ഷം മന്ത്രി അറിയിച്ചുവത്രേ. പിന്നീട് പലരുമായും ച൪ച്ച നടത്തിയ ശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുധാകരനെതിരെ രൂക്ഷ വിമ൪ശം നടത്തിയത്.
സുധാകരൻെറ നീക്കം ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കാൻ -കോടിയേരി
തിരുവനന്തപുരം: കെ. സുധാകരൻ ആഭ്യന്തര വകുപ്പിനെതിരെ തിരിയുന്നത് തിരുവഞ്ചൂ൪ രാധാകൃഷ്ണനെ മാറ്റി രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണിത്. സുധാകരൻെറ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയ ആക്രമണം ഐ ഗ്രൂപ്പിൻെറ പരിപാടിയായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ കേന്ദ്രമന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലാതായി. സ൪വകലാശാലാ നിയമനം പി.എസ്.എസിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്്.ഐ, ഡി.വൈ.എഫ്.ഐ ആഭിമുഖ്യത്തിൽ സ൪വകലാശാലയിലേക്ക് നടത്തിയ മാ൪ച്ചിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.