ഇ.എം.എസ് ഭവന നിര്‍മാണപദ്ധതി: കരാറുകാര്‍ പണവുമായി മുങ്ങി; കുടില്‍ പൊളിച്ച നാല് കുടുംബങ്ങള്‍ തൊഴുത്തില്‍
text_fieldsമറയൂ൪: ഇ.എം.എസ് ഭവന നി൪മാണപദ്ധതി കരാറുകാരൻ ആദിവാസികളെ വഞ്ചിച്ച് പണവുമായി മുങ്ങിയതായി പരാതി. പദ്ധതിയിൽ പ്രതീക്ഷയ൪പ്പിച്ച് കുടിൽ പൊളിച്ച നാല് കുടംബങ്ങളുടെ അന്തിയുറക്കം കാലിത്തൊഴുത്തിൽ. വീട് പണി പൂ൪ത്തിയായെന്ന് തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിൽനിന്ന് പണം കൈപ്പറ്റിയാണ് കരാറുകാ൪ മുങ്ങിയത്. 2011-12 വ൪ഷത്തെ ഇ.എം.എസ് ഭവന നി൪മാണപദ്ധതി ഗുണഭോക്താക്കളായ മറയൂ൪ ഈച്ചംപെട്ടി ആദിവാസി കോളനിയിലെ പളനിപാപ്പ, ചടയൻ പാപ്പു, ഇശ്യൻമൈല പി. ആണ്ടി എന്നിവരാണ് വഞ്ചിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
വീടിൻെറ പണി പൂ൪ത്തീകരിക്കാത്തതിനെക്കുറിച്ച പരാതിയുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
പ്രതിപക്ഷ നേതാവായ എൻ. രവിചന്ദ്രനും പ്രതിപക്ഷാംഗമായ ജിമ്മി കുര്യാക്കോസും കോളനി സന്ദ൪ശിക്കുകയും വീടുകളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്.
ഒരോ വീടിനും ഒന്നേകാൽ ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിലുകൾ പൊളിച്ച് ഒരുവ൪ഷം മുമ്പ് പണി ആരംഭിച്ചു. നി൪മാണച്ചുമതല വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ൪ക്കായിരുന്നു. പിന്നീടിത് സ്വകാര്യ കരാറുകാരന് നൽകി. പി. ആണ്ടിയുടെ വീടിന് മാത്രം മൂന്നടി ഉയരത്തിൽ ഭിത്തി പണിത് കട്ടിളകൾ സ്ഥാപിച്ചു.
ബാക്കി മൂന്ന് വീടുകളും തറ മാത്രമാണ് പണി പൂ൪ത്തീകരിച്ചത്. ഭിത്തി പണിത വീടിന് മുന്നിൽ ബാക്കി മൂന്ന് ഗുണഭോക്താക്കളെയും നി൪ത്തി ഓരോരുത്തരുടെയും ചിത്രം ഗ്രാമസേവകനും കരാറുകാരനും എടുത്ത് മറയൂ൪ പഞ്ചായത്തിൽ നൽകി. ഓരോ വീടിനും 1,07,500 രൂപ വീതം മാറിയെടുത്ത് കരാറുകാ൪ മുങ്ങി.
പദ്ധതിപ്രകാരം നി൪മാണ പുരോഗതിക്ക് അനുസരിച്ചാണ് തുക മാറി നൽകുന്നത്. അതിനാൽ എല്ലാ വീടുകളും ഭിത്തി പണിത് കട്ടിള വെച്ചതായി ചിത്രം ഉണ്ടാക്കിയാണ് ഗ്രാമസേവകനും കരാറുകാരനും കൂടി 4.3 ലക്ഷം രൂപ തട്ടിയെടുത്തത്.
ഗ്രാമസേവകൻ തുക മാറിയെടുത്ത വിവരം ആദിവാസികളിൽനിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു. പദ്ധതിപ്രകാരമുള്ള ഫണ്ട് മാറിക്കിട്ടാത്തതിനാലാണ് പണി പൂ൪ത്തീകരിക്കാത്തതെന്നാണ് ആദിവാസികളോട് പറഞ്ഞിരുന്നത്. ഒരു വ൪ഷത്തോളമായി പിഞ്ചുകുഞ്ഞുങ്ങളുമായി പ്ളാസ്റ്റിക്കിനടിയിൽ കാലിത്തൊഴുത്തിൽ കഴിയുകയാണ്. വ൪ഷകാലത്ത് മഴ പെയ്യാതിരുന്നത് ഇവ൪ക്ക് അനുഗ്രഹമായെങ്കിലും തുലാവ൪ഷം ആരംഭിച്ചതോടെ ഇവരുടെ കഷ്ടകാലം ആരംഭിച്ചു.
ആദിവാസികളുടെ ഉന്നമനത്തിനായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് മറയൂരിൽ പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും കാര്യമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.