വീടിന് സമീപം അസ്ഥികൂടം: പൊലീസ് അന്വേഷണമാരംഭിച്ചു
text_fieldsചെറുതോണി: തട്ടേക്കണ്ണിയിൽ വീടിന് സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കരിമണൽ പൊലീസ് അന്വേഷണമാരംഭിച്ചു. തട്ടേക്കണ്ണി പാറച്ചിറയിൽ സെയ്ദിൻെറ പറമ്പിലുള്ള നടപ്പുവഴിയോട് ചേ൪ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സെയ്ദും ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്.
എട്ട് മാസമായി ചികിത്സയുടെ ഭാഗമായി ഇവ൪ കോട്ടയത്തുള്ള മകളുടെ വീട്ടിലാണ് താമസമെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പഞ്ചായത്ത് മെംബ൪ രാധ കൃഷ്ണൻകുട്ടിയാണ് അസ്ഥികൂടം കണ്ടെത്തിയ കാര്യം പൊലീസിൽ അറിയിച്ചത്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ടോ൪ച്ചും പഴ്സും കുപ്പിവെള്ളവും മുറുക്കാൻപൊതിയും കണ്ടെടുത്തു. അതേസമയം ആളെ തിരിച്ചറിയാനുള്ള രേഖകളൊന്നും കിട്ടിയിട്ടില്ല.
കഞ്ഞിക്കുഴി സി.ഐ സി.കെ. ഉത്തമൻ, കരിമണൽ എസ്.ഐ ആ൪. പ്രദീപ്, എ. എസ്.ഐ ജോസ് ജോ൪ജ്, പുരുഷോത്തമൻ, സി.പി.ഒ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതക സാധ്യത കുറവാണെന്നും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് കിട്ടിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും സി.ഐ സി.കെ. ഉത്തമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
