നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ ബസ് കലുങ്കിലിടിച്ച് നിന്നു
text_fieldsഅടിമാലി: നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. മാങ്കുളം-എറണാകുളം റൂട്ടിൽ സ൪വീസ് നടത്തുന്ന ‘പാസഞ്ച൪’ ബസാണ് അപകടത്തിൽപെട്ടത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് 500 മീറ്റ൪ താഴെയാണ് സംഭവം.
വ്യാഴാഴ്ച രാവിലെ അടിമാലിയിൽനിന്ന് എറണാകുളത്തേക്ക് പോകുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള ഭാഗത്ത് ഒരുവശം കൊക്കയാണ്. കലുങ്കിലിടിച്ച് ബസിൻെറ ചക്രങ്ങൾ കൊക്കയിലേക്ക് ചാടി. പൊലീസും നാട്ടുകാരും വടം ഉപയോഗിച്ച് ബസ് കെട്ടി ഉറപ്പിച്ച ശേഷമാണ് യാത്രക്കാരെ രക്ഷിച്ചത്. ബസ് അപകടത്തിൽപ്പെട്ട ഭാഗത്ത് 250 അടിയിലേറെ താഴ്ചയുള്ള കൊക്കയാണ്. ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ മനോധൈര്യവും ദുരന്തം ഒഴിവാകാൻ കാരണമായി.
കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് ശോച്യാവസ്ഥയിലാണ്. ടാറിങ് പൊളിഞ്ഞ് കുണ്ടുംകുഴിയുമായി. ഒരു വാഹനത്തിന് പോകാൻ മാത്രം വീതിയുള്ള റോഡിൽ ഒരു ഭാഗം അഗാധമായ കൊക്കയും ഹെയ൪പിൻ വളവുകളുമാണ്. റോഡിൻെറ ശോച്യാവസ്ഥയും വീതിക്കുറവും ഈ ഭാഗത്ത് അപകടം പതിവാക്കിയിട്ടുണ്ട്. നേരത്തേ ഈ ഭാഗത്ത് സ്വകാര്യ ബസ് മറിഞ്ഞ് 17 പേ൪ മരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.