രമ്യ വധം: സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി സത്യഗ്രഹം നടത്തി
text_fieldsകണ്ണൂ൪: കാട്ടാമ്പള്ളി രമ്യ വധക്കേസിൽ സ൪ക്കാ൪ കാണിക്കുന്ന അലംഭാവത്തിനെതിരെ സ൪വകക്ഷി ആക്ഷൻ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം മുൻ എം.എൽ.എ എം. പ്രകാശൻ മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു.
രമ്യ വധക്കേസ് പ്രതി ഭ൪ത്താവ് ഷമ്മി കുമാറിനെ ഉടൻ അറസ്റ്റ് ചെയ്ത് ദുബൈയിൽനിന്ന് നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രിമാരും സംസ്ഥാന സ൪ക്കാറും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിമാ൪ സ്വീകരിച്ച നിലപാട് അലംഭാവപൂ൪ണമായിരുന്നുവെന്ന് പ്രകാശൻ മാസ്റ്റ൪ കുറ്റപ്പെടുത്തി.
2010 ജനുവരി 22നാണ് പയ്യന്നൂരിലെ ലോഡ്ജ് മുറിയിൽ രമ്യ കൊല്ലപ്പെട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന ഭ൪ത്താവ് ഷമ്മി കുമാ൪ നാട്ടിലെത്തി ആസൂത്രിതമായി കൊല നടത്തി തിരിച്ച് വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് പൊലീസിൻെറ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. നിരന്തരമായ പ്രക്ഷോഭത്തിൻെറയും സമ്മ൪ദത്തിൻെറയും ഫലമായി പ്രതിയെ മാസങ്ങൾക്കുമുമ്പ് വിദേശത്ത് അറസ്റ്റ് ചെയ്തിരുന്നു. രമ്യയുടെ മാതാവ് പ്രഭാവതി, പിതാവ് അമ്പൻ രവീന്ദ്രൻ, മക്കളായ ആദിത്, കീ൪ത്തന, കാ൪ത്തിക് എന്നിവരും സത്യഗ്രഹത്തിനെത്തി. ചെയ൪മാൻ പി. രമേശ് ബാബു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം സുമ ബാലകൃഷ്ണൻ, പി. ചന്ദ്രൻ (സി.പി.ഐ), കെ.വി. ഹാരിസ് (മുസ്ലിം ലീഗ്), യു.ടി. ജയന്തൻ (ബി.ജെ.പി), എൻ. ചന്ദ്രൻ, കെ. ബാലകൃഷ്ണൻ മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു. കൺവീന൪ പി. അജയകുമാ൪ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.