കുറ്റങ്ങള്‍ പൊലീസില്‍ ചാര്‍ത്തി ജില്ലാസമാധാന യോഗം
text_fieldsകാസ൪കോട്: മാസത്തിലൊരിക്കൽ കൂടേണ്ട ജില്ലാതല സമാധാന യോഗം മൂന്ന് മാസത്തിനുശേഷം ചേ൪ന്നപ്പോൾ കുറ്റമെല്ലാം പൊലീസിന്. വെള്ളിയാഴ്ചത്തെ കലക്ടറേറ്റിൽ ചേ൪ന്ന സമാധാന യോഗമാണ് പുതിയ തീരുമാനങ്ങൾ ഒന്നുമെടുക്കാതെ പൊലീസിന് മേൽ കുതിരകയറുക എന്ന ഏക അജണ്ടയിൽ അവസാനിച്ചത്്. കോൺഗ്രസും ബി.ജെ.പിയും വിട്ടുനിന്ന യോഗത്തിൽ മധു൪ പഞ്ചായത്തിൽ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളായിരുന്നു മുസ്ലിംലീഗിനെ പ്രതിനിധാനം ചെയ്ത് ജില്ലാ പ്രസിഡൻറ് ചെ൪ക്കളം അബ്ദുല്ലയും ട്രഷറ൪ എ. അബ്ദുറഹ്മാനും ഉന്നയിച്ചത്്. മധുരിലെ വ൪ഗീയ സ്വഭാവമുള്ള 15 കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടും ഒറ്റ പ്രതികളെ പോലും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ചെ൪ക്കളം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാ൪ട്ടിയിലേയും അനുബന്ധ സംഘടനകളിലും ഉൾപ്പെട്ടവരാണ് പ്രതികൾ. ഇവരെ പിടികൂടാൻ പൊലീസിന് ഭയമാണ്. മധുരിൽ ചാരായ മാഫിയയുമായി ചേ൪ന്ന് ഇക്കൂട്ട൪ നടത്തുന്ന തേ൪വാഴ്ച കാരണം ഒരു വിഭാഗത്തിൽപെട്ട 45ഓളം കുടുംബങ്ങൾക്ക് പ്രദേശത്ത് നിന്ന് കുടിയൊഴിയേണ്ടി വന്നു. പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങളും മറ്റും ഉദ്യോഗസ്ഥ൪ നീക്കം ചെയ്യുമ്പോൾ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് എ. അബ്ദുറഹ്മാൻ പറഞ്ഞു. ഒരു പാ൪ട്ടിയുടെ കൊടികൾ മാറ്റുകയും എതി൪പാ൪ട്ടിയുടേത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്താൽ മുസ്ലിംലീഗ് സമാധാനയോഗം ബഹിഷ്കരിക്കും. മധു൪ പഞ്ചായത്തിലെ സമാധാനയോഗം പൊലീസ് എത്താത്തതിനാൽ നടക്കാതെ പോയതും വിമ൪ശിക്കപ്പെട്ടു. വ൪ഗീയ കേസുകളിൽ ഏറെയും നിരപരാധികളാണ് പ്രതികളാകുന്നതെന്നും ഇരു വിഭാഗത്തിലുംപെട്ട യഥാ൪ഥ പ്രതികൾ പുറത്താണെന്നും വിമ൪ശമുയ൪ന്നു.
നേരത്തേ തയാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് പ്രതികളെ പിടികൂടുന്നത്്. എന്നാൽ, ചെ൪ക്കളത്തിൻെറ വാദങ്ങളെ എ.എസ്.പി ഷിബു നിഷേധിച്ചു. നിഷ്പക്ഷമായാണ് പൊലീസ് പ്രവ൪ത്തിക്കുന്നതെന്ന് എ.എസ്.പി പറഞ്ഞു. സംഭവങ്ങളുണ്ടാകുമ്പോൾ പൊലീസിന് ലീഗ് അടക്കം എല്ലാ വിഭാഗത്തിൽ നിന്നും സമ്മ൪ദം വരാറുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾവെച്ചാണ് ആരോപണമുന്നയിക്കുന്നത്. പൊലീസ് നീതിരഹിതമായി പെരുമാറുന്നുവെന്ന് ലീഗും ബി.ജെ.പിയും ഒരുപോലെ കുറ്റപ്പെടുത്തുന്നത് പൊലീസ് വിവേചനരഹിതമായി പ്രവ൪ത്തിക്കുന്നുവെന്നതിൻെറ തെളിവാണെന്ന് എ.എസ്.പി ചൂണ്ടിക്കാട്ടി.
പൊതുസ്ഥലം കൈയേറിയുള്ള കൊടിതോരണങ്ങളും മറ്റും ഒരുഭാഗത്ത് നീക്കംചെയ്യുമ്പോൾ മറുഭാഗത്ത് അതിലേറെ വീണ്ടും സ്ഥാപിക്കപ്പെടുന്നതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ട൪ പി.എസ്. മുഹമദ് സഗീ൪ പറഞ്ഞു. സ്വകാര്യ ബസുകളുടെ പേരും ഉള്ളിലെ ദൈവചിത്രങ്ങളും നോക്കി ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാൻ ബസുകൾക്ക് പേരൊഴിവാക്കി നമ്പറുകൾ മാത്രം നൽകണമെന്നും നി൪ദേശമുയ൪ന്നു. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ (ഉദുമ), പി.ബി. അബ്ദുറസാഖ്, എൻ.എ.നെല്ലിക്കുന്ന്, സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് സി.എച്ച് കുഞ്ഞമ്പു, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബി. സുകുമാരൻ, പി.കമ്മാരൻ, നാഷനൽ അബ്ദുല്ല, സി.എച്ച്. മുത്തലിബ്, മുഹമ്മദ് വടക്കെക്കര, എ.ഡി.എം എച്ച് ദിനേശൻ, തഹസിൽദാ൪മാ൪, മറ്റ് ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.