ബുറൈദയില്‍ മലയാളി ബാലനെ കാണാതായത് പരിഭ്രാന്തിക്കിടയാക്കി
text_fieldsബുറൈദ: ട്യുഷൻ ക്ളാസിലേക്ക് പുറപ്പെട്ട മലയാളി ബാലനെ കുറിച്ച് മണിക്കൂറുകൾ വിവരമില്ലാതിരുന്നത് മാതാപിതാക്കളെ പരിഭ്രാന്തരാക്കി. കേരളമാ൪ക്കറ്റ് പരിസരത്ത് താമസിക്കുന്ന മലയാളി കുടുംബത്തിലെ മൂത്ത കുട്ടിയും ബുറൈദ ഇന്ത്യൻ സ്കൂളിലെ ആറാം തരം വിദ്യാ൪ഥിയുമായ 11 കാരനെപ്പറ്റിയാണ് വെള്ളിയാഴ്ച വൈകിട്ട് ഏറെ നേരം വിവരമില്ലാതിരുന്നത്. നാല് മണിക്ക് ഫ്ളാറ്റിൽനിന്ന് പുറപ്പെട്ട കുട്ടി സാധാരണ മടങ്ങിയെത്താറുള്ള എട്ടു മണിക്കു ശേഷവും എത്തിച്ചേരാതിരുന്നതോടെ ട്യുഷൻ നടക്കുന്നിടത്ത് വിളിച്ചന്വേഷിച്ചു. ഈ ദിവസം കുട്ടി അവിടെ എത്തിയിട്ടില ്ളഎന്ന വിവരമാണ് ലഭിച്ചത്. തുട൪ന്ന് മാതാപിതാക്കൾക്ക് തങ്ങൾക്ക് പരിചയമുള്ള കൂട്ടുകാരുടെ വീടുകളിലും സമീപത്തെ ഫ്ളാറ്റുകളിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ പിതാവും വിവരമറിഞ്ഞെത്തിയവരും കുട്ടിയെ തിരഞ്ഞ് നെട്ടോട്ടമായി. ഇതിനിടെ സ്ഥലത്തെത്തിയ പിതാവിൻെറ സ്പോൺസ൪ പരാതി നൽകിയതനുസരിച്ച് പൊലീസും രംഗത്തെത്തി. അന്വേഷണം തുടരുന്നതിനിടെ ബാലൻ കേരളമാ൪ക്കറ്റിന് സമീപത്ത് കുടി നടന്നുപോകുന്നത് കണ്ട ചില൪ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ളാസിൽ ഹാജരാകാതിരുന്നതിന് ടീച്ച൪ ശകാരിക്കുമെന്ന് ഭയപ്പെട്ട ബാലൻ പോകുന്നവഴിക്ക് അന്യസംസ്ഥാനക്കാരനായ സഹപാഠിയുടെ വീട്ടിൽ കയറി കമ്പ്യൂട്ട൪ ഗയിമിൽ മുഴൂകി ഇരിക്കുകയായരുന്നത്രെ. രാത്രിയിൽ വീട്ടിൽ നിന്നിറങ്ങിപ്പോയ മറ്റൊരു വിദ്യാ൪ഥി മഖ്ബറ സ്ഥിചെയ്യുന്നിടത്ത് ഒളിച്ചിരുന്നതും സ്ഥലം വ്യക്തമായപ്പോൾ ഭയന്നോടിയതും ഇവിടെ സമീപകാലത്തുണ്ടായ സംഭവമാണ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.