പൊലീസുകാരന്‍െറ നേതൃത്വത്തില്‍ വീട് കയറി അക്രമം
text_fieldsവെഞ്ഞാറമ്മൂട്: പൊലീസുകാരൻെറ നേതൃത്വത്തിൽ വീടുകയറി അക്രമം നടത്തിയതായി പരാതി. അക്രമത്തിൽ വികലാംഗയായ വീട്ടമ്മയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. കഠിനം കുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ മാമൂട് സ്വദേശി ചത്രൻെറ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ശനിയാഴ്ച രാത്രി അക്രമം നടത്തിയത്.
മാമൂട് ദീപാ വിലാസത്തിൽ ശാന്ത (45), മകൻ സജീവൻ (24) എന്നിവ൪ക്കാണ് അക്രമത്തിൽ പരിക്കേറ്റത്. രാത്രി 10.30ഓടെയണ് സംഘം വീട്ടിൽ കയറി അക്രമം നടത്തിയത്. സജീവനെ മ൪ദ്ദിക്കുന്നത് തടയാൻ എത്തിയ ശാന്തയെ തള്ളിയിട്ട് ചത്രൻ കണ്ണിന് ബൂട്ട് കൊണ്ട് ചവിട്ടി. ശാന്തയുടെ കണ്ണിന് ഗുരുതരമായ പരിക്കുണ്ട്. ഇവരെ വെഞ്ഞാറമ്മൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെഞ്ഞാമ്മൂട് പൊലീസ് കേസെടുത്തു.
അയൽ വാസികളായ സജീവനും ചത്രൻെറ അനുജനും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വാക്കേറ്റത്തിൻെറ ഫലമായാണ് അക്രമം നടന്നതെന്ന് പറയപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.