ടെസ്റ്റ് പരമ്പര: യുവരാജും ഹര്‍ഭജനും ടീമില്‍
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരെ ഈമാസം 15ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങും ഹ൪ഭജൻ സിങും ടീമിൽ തിരിച്ചെത്തി. സുരേഷ് റെയ്‌നക്ക് പകരം മുരളി വിജയും ടീമിലെത്തി. ഒരു വ൪ഷത്തിന് ശേഷമാണ് യുവരാജ് ടീമിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വ൪ഷം കൊൽക്കത്തയിലാണ് യുവരാജ് അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. വെസ്റ്റിൻഡീസിനെതിരെയായിരുന്നു അന്നത്തെ മത്സരം.
കാൻസ൪ ചികിത്സക്കുശേഷം തിരിച്ചെത്തിയ യുവരാജിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് അദ്ദേഹം തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് നായകൻ മഹേന്ദ്ര സിങ് ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്വന്റി20 ലോകകപ്പിലാണ് യുവരാജ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. തുട൪ന്ന് നടന്ന ദുലീപ് ട്രോഫിയിൽ മധ്യമേഖലക്കെതിരെ ഉത്തരമേഖലക്കുവേണ്ടി ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു.
ഇംഗ്‌ളണ്ട് ഇലവനെതിരായ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യ എ ക്കുവേണ്ടി ബാറ്റ്‌കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച യുവരാജ് ആദ്യ ഇന്നിങ്‌സിൽ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 59 റൺസ് നേടുകയും ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
