വ്യവസായങ്ങളില്‍ പണിമുടക്ക് നിരോധിക്കാനുള്ള നീക്കം ചെറുക്കും - സി.ഐ.ടി.യു
text_fieldsപാലക്കാട്: വ്യവസായങ്ങളിൽ പണിമുടക്ക് നിരോധം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൂലധനശക്തികൾക്ക് തൊഴിൽനിയമങ്ങൾ കാറ്റിൽ പറത്താനും തൊഴിലാളികളെ അടിമകളാക്കി മാറ്റാനുമുളള സാഹചര്യം സൃഷ്ടിക്കാനാണ് പണിമുടക്ക് നിരോധം. സംഘടിക്കാനും സമരംചെയ്യാനുമുളള അവകാശം ഇല്ലാതാക്കാനുള്ള നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. ഇതിനെതിരെ എല്ലാവിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്രവികസനത്തിന് ഉതകുന്ന റെയിൽ കോച്ച് ഫാക്ടറി, ഐ.ഐ.ടി, ഗവ. മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, പാലക്കാട് ഇൻഡോ൪ സ്റ്റേഡിയത്തിൻെറ പണി ഉടൻ പൂ൪ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. തിങ്കളാഴ്ച ഒരു ലക്ഷം പേ൪ പങ്കെടുക്കുന്ന പ്രകടനത്തോടെ സമ്മേളനം സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.