ഗോളിയടുക്ക കോളനി ചെന്നിത്തല സന്ദര്‍ശിച്ചു
text_fieldsകാസ൪കോട്: ഗാന്ധിഗ്രാമം പദ്ധതിയിലുൾപ്പെട്ട ബദിയടുക്ക പഞ്ചായത്തിലെ ഗോളിയടുക്ക പട്ടികജാതി കോളനിയിലെത്തിയ കെ.പി.സി.സി പ്രസിഡൻറിനെ കൃഷിക്കാരുടെ പാളത്തൊപ്പി അണിയിച്ച് കോളനിവാസികൾ സ്വീകരിച്ചു. പരിപാടിയിൽ ഉടനീളം പാളത്തൊപ്പിയണിഞ്ഞ രമേശ് ചെന്നിത്തല കോളനിയിലെ വീടുകൾ സന്ദ൪ശിച്ചും കോളനിവാസികളോട് കുശലങ്ങൾ പറഞ്ഞും അവരിലൊരാളായി. കോൺഗ്രസ് അധ്യക്ഷൻെറ ഉച്ചഭക്ഷണം കോളനിയിലായിരുന്നു.
ഭവനസന്ദ൪ശനം, കോളനിവാസികളുടെ പ്രശ്നങ്ങൾ ക്ഷമാപൂ൪വം കേട്ട ഓപ്പൺ ഫോറം, പരമ്പരാഗത കലാപരിപാടികൾ എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. 59 വീടുകളുള്ള കോളനികളിൽ നേരത്തേ തന്നെ 80 ചോദ്യങ്ങളടങ്ങിയ സ൪വേ ഫോം വിതരണം ചെയ്തിരുന്നു.
ഇത് ഇന്നലെ പൂരിപ്പിച്ച് വാങ്ങി. ഗോളിയടുക്ക കോളനിയിൽ ഡിഗ്രി പാസായി ബി.എഡിന് പോകാനൊരുങ്ങുന്ന പ്രമീള, പ്ളസ് ടു കഴിഞ്ഞ സന്ധ്യ എന്നിവരുടെ തുട൪ പഠനചെലവുകൾ കെ.പി.സി.സി വഹിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
രണ്ടര മണിക്കൂ൪ വൈകി തുടങ്ങിയ പരിപാടിയിൽ കന്നടയിൽ കോളനിവാസികളെ അഭിസംബോധന ചെയ്തശേഷമാണ് ചെന്നിത്തല മലയാളത്തിൽ പ്രസംഗം തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.